കൂ​ലി വ​ർ​ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പു​റ​ത്ത് നി​ന്ന് ക​ള്ളു​കൊ​ണ്ടു​വ​രു​ന്ന​ത് ത​ട​യും; സ​മ​ര​ത്തി​നൊ​രു​ങ്ങി ചെ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ

കൊ​യി​ലാ​ണ്ടി: ക​ള്ള്ഷാ​പ്പു​ട​മ​ക​ളു​ടെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ ചെ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.​കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​മാ​യ ക​ള്ള് ചെ​ത്ത് വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളോ​ട് ക​ള്ള്ഷാ​പ്പ് ലൈ​സ​ൻ​സി​ക​ളാ​യ ഉ​ട​മ​ക​ൾ സ്വീ​ക​രി​ക്കു​ന്ന നി​ഷേ​ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ​ണി​മു​ട​ക്ക്

ന​ട​ത്താ​ന്‍ ചെ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ക​മ്മ​റ്റി​യും തൊ​ഴി​ലാ​ളി ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും തീ​രു​മാ​നി​ച്ചു. നി​പ​യെ​യും കോ​വി​ഡി​നെ​യും തു​ട​ർ​ന്നു ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ വ​ലി​യ പ്ര​യാ​സ​മാ​ണ് നേ​രി​ടു​ന്ന​ത്.

2022 ലെ ​നേ​രി​യ കൂ​ലി വ​ർ​ദ്ധ​ന​ക്ക് ശേ​ഷം നാ​ല് വ​ർ​ഷ​മാ​യി കൂ​ലി​യി​ലും മ​റ്റു അ​വ​കാ​ശ​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി ഒ​രു തീ​രു​മാ​ന​വും ലൈ​സ​ൻ​സി​ക​ളാ​യ ഉ​ട​മ​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ഫെ​ബ്ര​വ​രി മു​ത​ൽ കൂ​ലി വ​ര്‍​ധ​ന​വ് ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പു​റ​ത്ത് നി​ന്ന് കൊ​ണ്ട് വ​രു​ന്ന ക​ള്ള് ത​ട​യാ​ന്‍​തീ​രു​മാ​നി​ച്ച​താ​യും അ​റി​യി​ച്ചു. ജ​ന​റ​ൽ ബോ​ഡി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ. ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ. ഷാ​ജി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment