ജീ​വ​ന​ക്കാ​ർ ഒ​രേ മ​ന​സോ​ടെ കാ​ത്തു പ​രി​പാ​ലി​ച്ചു; സൂ​ര്യ​കാ​ന്തി പൂ​ക്ക​ളു​ടെ വ​സ​ന്തം തീ​ർ​ത്ത് മാ​ന​ന്ത​വാ​ടി പ​ഴ​ശി പാ​ർ​ക്ക്

മാ​ന​ന്ത​വാ​ടി: സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ളു​ടെ സീ​സ​ണ​ല്ലാ​തി​രു​ന്നി​ട്ടും 60 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ലു​ള്ള സൂ​ര്യ​കാ​ന്തി​ച്ചെ​ടി​ക​ൾ പൂ​ത്തു​ല​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ മൂ​ന്നു മാ​സ​ത്തെ പ്ര​യ​ത്ന​ഫ​ല​മാ​യാ​ണ് തോ​ട്ടം ഒ​രു​ക്കി​യ​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ ജൂ​ലൈ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ് സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ളു​ടെ സ​മ​യം. ഈ ​സ​മ​യ​ത്താ​ണ് ഗു​ണ്ട​ൽ​പേ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ൾ കാ​ണാ​ൻ സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

എ​ന്നാ​ൽ ജ​നു​വ​രി​യി​ലും സൂ​ര്യ​കാ​ന്തി പൂ​ക്ക​ളു​ടെ വി​രു​ന്നൊ​രു​ക്കു​ക​യാ​ണ് പ​ഴ​ശി പാ​ർ​ക്ക്. മൂ​ന്നു​മാ​സം മു​ന്പാ​ണ് പ​ഴ​ശി പാ​ർ​ക്കി​ന്‍റ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ർ​ഡ്ന​ർ ജോ​ളി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ സൂ​ര്യ​കാ​ന്തി ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ​ത്. മി​ക​ച്ച പ​രി​പാ​ല​നം ന​ൽ​കി​യ​തോ​ടെ മാ​സ​ങ്ങ​ൾ​ക്കി​പ്പു​റം സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​രു​ന്ന സൂ​ര്യ കാ​ന്തി​തോ​ട്ട​മാ​യി മാ​റ്റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഗു​ണ്ട​ൽ​പേ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ കാ​ണു​ന്ന വ​ലി​യ പൂ​ക്ക​ളാ​ണെ​ന്ന​താ​ണ് ഇ​വ​യു​ടെ പ്ര​ത്യേ​ക​ത. കു​ട്ടി​ക​ളു​മാ​യി ര​ക്ഷി​താ​ക്ക​ൾ പൂ​ന്തോ​ട്ട​ത്തി​ന്‍റെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പൂ​ന്തോ​ട്ടം കാ​ണാ​ൻ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ.

Related posts

Leave a Comment