3500 ഓളം ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക് ;ജനുവരി 10നു സൂചന പണിമുടക്ക് ; 22 മുതല്‍ അനിശ്ചിതകാല സമരം

EKM-STRIKEവൈപ്പിന്‍: അധ്യാപക സ്ഥിരം നിയമനവും തസ്തിക സൃഷ്ടിക്കലും അട്ടിമറിച്ച സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. 2014ല്‍ അനുവദിച്ച പുതിയ സ്‌കൂളിലേയും ബാച്ചിലേയും 3500 ഓളം വരുന്ന അധ്യാപകരാണ് പ്രക്ഷോഭത്തിനിറങ്ങുന്നത്. സമരത്തിനു മുന്നോടിയായി അടുത്ത മാസം 10നു സൂചന പണിമുടക്ക് നടത്തും.  പരിഹാരം കണ്ടില്ലെങ്കില്‍  22 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും.

കൂടാതെ ഫെബ്രുവരിയില്‍ നടത്താനിരിക്കുന്ന പ്രാക്ടിക്കല്‍ മോഡല്‍ പരീക്ഷകള്‍ ബഹിഷ്‌കരിക്കുവാനും കേരള നോണ്‍ അപ്രൂവ്ഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തു. 2014-ല്‍ നിയമനം ലഭിച്ച ഇവര്‍ രണ്ട് വര്‍ഷം  ഗസ്റ്റ് ലക്ചര്‍ തസ്തികയില്‍ പ്രവര്‍ത്തിച്ച ശേഷം തസ്തിക നിര്‍ണയം നടത്തി നിയമനാംഗീകാരം നല്‍കുമെന്നായിരുന്നു  യുഡിഎഫ് സര്‍ക്കാര്‍ അിറയിച്ചിരുന്നത്. ഇതു പ്രകാരം 2016 ഏപ്രില്‍ 11 മുതല്‍ തസ്തിക നിര്‍ണയത്തിനുള്ള ഉത്തരവും മുന്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തസ്തിക നിര്‍ണയം ഉള്‍പ്പെടെയുള്ള നടപടികള്‍ സൃഷ്ടിക്കുന്നതിനു പകരം ദിവസ വേതനത്തിലേക്ക് അധ്യാപകരെ മാറ്റികൊണ്ട് കണ്ണില്‍ പൊടിയിടുന്ന തരത്തില്‍ പുതിയ ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. സ്ഥിരം നിയമനവും തസ്തിക സൃഷ്ടിച്ചു ശമ്പള സകെയിലും പഠിക്കാന്‍ താമസിക്കുന്തോറും അധ്യാപകര്‍ ഒട്ടേറെ സര്‍വീസ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടി.

Related posts