11കാ​രി​യെ ക്രൂരമായി ബ​ലാ​ത്സം​ഗം​ചെ​യ്തു; പ്ര​ധാ​നാ​ധ്യാ​പ​ക​നുൾപ്പെടെ അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന​ബ​രം​ഗ്പു​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 11കാ​രി​യാ​യ കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ കു​ട്ടി ശു​ചി​മു​റി​യി​ൽ പോ​യ സ​മ​യം പി​ന്നാ​ലെ​യെ​ത്തി​യ അ​ധ്യാ​പ​ക​ർ ശു​ചി​മു​റി​യു​ടെ വാ​തി​ൽ ബ​ല​മാ​യി തു​റ​ന്ന് അ​ക​ത്തു പ്ര​വേ​ശി​ച്ച് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് ന​ട​ന്ന കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​പ്പോ​ൾ പീ​ഡ​നം ന​ട​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment