ഒരേ പെണ്‍കുട്ടിയോട് സഹപാഠികളായ കൂട്ടുകാര്‍ക്ക് കടുത്ത പ്രണയം, ഇരുവരും ഒടുവില്‍ പരസ്പരം തീവച്ച് മരിച്ച്, പത്താംക്ലാസ് വിദ്യാര്‍ഥികളുടെ പ്രവര്‍ത്തിയില്‍ ഞെട്ടി സ്‌കൂള്‍ അധികൃതര്‍

ഒരു ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അതേ ക്ലാസിലെ രണ്ടു സുഹൃത്തുക്കള്‍ പ്രേമിക്കുക. കലശലായ പ്രേമത്തില്‍ നിന്ന് പിന്തിരിയാന്‍ രണ്ടുപേരും തയാറാകാതിരിക്കുക. ഒടുവില്‍ പരസ്പരം തീവച്ച് മരിച്ച് ജീവിതം അവസാനിപ്പിക്കുക. പത്താംക്ലാസുകാരായ രണ്ടു സഹപാഠികള്‍ ഇന്ന് വാര്‍ത്തയില്‍ നിറഞ്ഞത് ഇങ്ങനെയാണ്. ഹൈദരാബാദിലാണ് സംഭവം.

മഹീന്ദറും രവി തേജയും മദ്യപിച്ച ശേഷം പരസ്പരം തീ കൊളുത്തിയതാവാമെന്ന് അന്വേഷണോദ്യാഗസ്ഥന്‍ അറിയിച്ചു. മഹീന്ദര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രവി തേജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കല്‍ നല്‍കിയ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്ന് ബിയര്‍കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.

സ്ഥലത്തെ പ്രധാന സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന ഇരുവര്‍ക്കും സഹപാഠിയായ പെണ്‍കുട്ടിയോട് തോന്നിയ താല്‍പര്യം ഇവര്‍ക്കിടയില്‍ ശത്രുതയ്ക്ക് വഴിതെളിച്ചിട്ടുണ്ടാവാമെന്ന് പോലീസ് വ്യക്തമാക്കുന്നു. തീ കൊളുത്തുന്നതിന് മുന്‍പ് ഇവര്‍ പരസ്പരം പെട്രോളൊഴിച്ചുവെന്നാണ് കരുതുന്നത്. കൊലപാതമാണോ ആത്മഹത്യയാണോ എന്ന അന്വേഷണത്തിലാണ് പോലീസിപ്പോള്‍.

Related posts