ക​ണ്ട​ക്ട​ർ നി​മ്മി ഇ​നി മു​ത​ൽ ഡോക്ടർ ​നി​മ്മി; സ്നേ​ഹാ​ദ​ര​വു​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ


നെ​യ്യാ​റ്റി​ൻ​ക​ര: പെ​രു​മ്പ​ഴു​തൂ​ർ ആ​ലം​പൊ​റ്റ സ്വ​ദേ​ശി​നി നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ർ എ​ൽ.​ബി. നി​മ്മി ഇ​നി ഡോ. ​നി​മ്മി.

ക​ണ്ട​ക്ട​റു​ദ്യോ​ഗ​ത്തോ​ടൊ​പ്പം മ​ല​യാ​ള സാ​ഹി​ത്യ സം​ബ​ന്ധി​യാ​യ ഗ​വേ​ഷ​ണ​വും കൂ​ടി തു​ട​ര്‍​ന്ന നി​മ്മി​ക്ക് എം.​എ​സ്. യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നാ​ണ് ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച​ത്.

കെ.​പി.​രാ​മ​നു​ണ്ണി​യു​ടെ നോ​വ​ലു​ക​ളി​ലെ ജീ​വി​ത ദ​ർ​ശ​നം എ​ന്ന​താ​യി​രു​ന്നു ഗ​വേ​ഷ​ണം. റി​ട്ട. ഐ​ടി​ഡി​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്. ബെ​ൻ​സി​യ​റി​ന്‍റെ​യും സി. ​ല​ളി​ത​യു​ടെ​യും മ​ക​ളാ​ണ് നി​മ്മി.

കെ​എ​സ്ആ​ർ​ടി​സി സി​റ്റി യൂ​ണി​റ്റി​ലെ മെ​ക്കാ​നി​ക്കാ​യ എ​ൻ. ഗോ​ഡ് വി​ന്‍റെ ഭാ​ര്യ​യാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ത്മി​ക് ഗോ​ഡ് വി​ൻ, ആ​ഷ്മി​ക് ഗോ​ഡ് വി​ൻ എ​ന്നി​വ​ർ മ​ക്ക​ള്‍.

നി​മ്മി​യു​ടെ ഉ​ന്ന​ത നേ​ട്ട​ത്തി​ൽ കെ​എ​സ്ആ​ർ​ടി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ വ​നി​താ സ​ബ്ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹാ​ദ​ര​വ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പെ​ഴ്സ​ൺ വി.​ആ​ർ. സ​ലൂ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ വ​നി​താ സ​ബ് ക​മ്മ​റ്റി ജി​ല്ലാ ക​ൺ​വീ​ന​ർ വി. ​അ​ശ്വ​തി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സു​ശീ​ല​ൻ മ​ണ​വാ​രി, എ​ൻ.​കെ. ര​ഞ്ജി​ത്ത്, ജ​ന​റ​ൽ സെ​ക്ഷ​ൻ സൂ​പ്ര​ണ്ട് ര​ശ്മി ര​മേ​ഷ്, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​ജി​ജോ, എ​ൻ.​എ​സ്. വി​നോ​ദ്, വി. ​സൗ​മ്യ, കെ.​പി. ദീ​പ, ബി. ​ദി​വ്യ, ര​മ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Related posts

Leave a Comment