സുബിയുടെ അസുഖം ആദ്യം കണ്ടെത്തിയവള്‍, നിഴലായി കൂടെ നിന്നവള്‍! അയല്‍വാസി പെണ്‍കുട്ടിയെ സുബി സ്വന്തം നാത്തൂനാക്കിയ കഥ

സുബിയുടെ മരണത്തിന് പിന്നാലെ കലാകാരന്മാരെ ഞെട്ടിച്ച മറ്റൊരു വിയോഗമായിരുന്നു ധര്‍മ്മജന്റെ അമ്മയുടെ വിയോഗം.

ഇന്നലെ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ധര്‍മ്മജനോടൊപ്പം നിന്നതും, സംസ്‌കാര ചടങ്ങിന് വരെ താരങ്ങളെത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ച ഒന്നുതന്നെയായിരുന്നു.

സംസ്‌കാര ചടങ്ങുകളില്‍ താരങ്ങളെത്തിയതിനേക്കാള്‍, വീട് നിശബ്ദമായി പോയതും, ആര്‍ക്കും ഒന്നും പറയാതെ ആയതും, ഒന്നും ചെയ്യാനാകാതെ ആയതും സുബിയുടെ നാത്തൂന്‍ വന്നപ്പോഴാണ്.

എബി, സുബിയുടെ ഏക സഹോദരന്‍. എബി പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹം കഴിച്ചതോ് തൊട്ടു അയല്‍പക്കത്തെ പെണ്‍കുട്ടിയെ.

പ്രണയിച്ചത് സുബിയോട് പറഞ്ഞിരുന്നു. സുബിയാണ് വിവാഹം നടത്തിയതും. നിങ്ങളുടെ ഇഷ്ടം നടക്കട്ടെ എന്നുപറഞ്ഞ് നല്ല പ്രായത്തില്‍ വിവാഹം കഴിപ്പിച്ചു.

ബില്‍ഡിംഗ് കോണ്‍ട്രാക്ടറും അത് വില്‍ക്കുന്ന ബിസിനസുമൊക്കെയായിയാണ് എബി മുന്നോട്ടുപോകുന്നത്.

അങ്ങനെയൊരു ജീവിതം ആയപ്പോള്‍ അവര്‍ക്ക് വേണ്ടി ഒരു കടവുമില്ലാതെ വീട് വെച്ചു. പിന്നാലെ നൈലു മോള്‍ വന്നു.

സ്വന്തം മോളെ പോലെ നോക്കി. പ്രസവിച്ചില്ല എന്നേയുള്ളൂ, സ്വന്തം അമ്മ തന്നെ എന്ന് സുബി തന്നെ നൂറുവട്ടം പറഞ്ഞിട്ടുണ്ട്.

സുബിയുടെ സഹോദരനെക്കാള്‍ കൂടുതല്‍ സുബിയുടെ നിഴല്‍ വെട്ടമായി നില്‍ക്കുന്നത് സുബിയുടെ നാത്തൂന്‍ ആണ്.

കഴിഞ്ഞ ദിവസം ധര്‍മ്മജന്റെ വീട്ടില്‍ സുബി ഉണ്ടായിരുന്നെങ്കില്‍ നേരത്തെ എത്തിയേനെ. അവിടെയുള്ളതെല്ലാം ചെയ്തു കൊടുത്തേനെ.

പക്ഷേ കഴിഞ്ഞ ദിവസം സുബിക്ക് വേണ്ടി അവിടെ എത്തിയത് നാത്തൂനാണ്. അമ്മയെ കണ്ടുവണങ്ങി ധര്‍മ്മജനോട് കാര്യം പറഞ്ഞു മടങ്ങുകയായിരുന്നു.

ഒരു മരണവീട്ടില്‍ നിന്ന് മറ്റൊരു മരണവീട്ടിലേക്ക് എത്തിയ ആ മോളുടെ മുഖം കണ്ടു നില്‍ക്കാന്‍ ആകുന്നില്ല എന്നാണ് പലരും പറഞ്ഞത്.

സുബിയുടെ മൃതദേഹം കൊണ്ടുവന്ന സമയം മുതല്‍ തന്നെ അതില്‍ നോക്കി കരയുന്ന നാത്തൂന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

സുബിയുമായി വളരെ അടുത്ത ബന്ധമായിരുന്നു. കുഞ്ഞിലെ മുതല്‍ സുബിയുമായി കളിച്ചു വളര്‍ന്നതാണ്. എബിയുമായി പിന്നാലെ ഇഷ്ടത്തില്‍ ആയത് ചേച്ചി അറിഞ്ഞു.

അങ്ങനെ ചേച്ചി തന്നെയാണ് വിവാഹം നടത്തിയതും. സിനിമയും സീരിയലും കാണുന്നതുപോലെ ഒരു നാത്തൂന്‍ പോരോ ഒന്നുമില്ല.

മറിച്ച് സഹോദരി സ്‌നേഹം മാത്രമായിരുന്നു സുബി നാത്തൂന് നല്‍കിക്കൊണ്ടിരുന്നത്. ചേച്ചിക്ക് കണ്ണിലാകെ മഞ്ഞനിറമായി എന്ന് ആദ്യം കണ്ടെത്തിയത് നാത്തൂന്‍ തന്നെയായിരുന്നു.

ഞാനാണ് അത് ആദ്യം കണ്ടെത്തിയത് എന്ന് നാത്തൂന്‍ പറയുന്നുണ്ട്. ആദ്യം കണ്ണിലാണ് മഞ്ഞനിറം വന്നത്. അത് ഞാന്‍ ശ്രദ്ധിച്ചു.

അതാണ് പിന്നെ ദേഹമാസകലം വന്നത്. അത് സുബിയോട് പറയുകയും ചെയ്തു. ആശുപത്രിയിലേക്ക് പോകാന്‍ നേരം ദേഹമാസകലം മഞ്ഞയായിരുന്നു.

ആശുപത്രിയിലെത്തിയപ്പോഴാണ് മഞ്ഞപ്പിത്തം കരളിനെ ബാധിച്ചിട്ടുണ്ട് എന്ന് അറിഞ്ഞത്. അപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ തന്നെ കൂടെ ഉണ്ടായിരുന്നു മുഴുവന്‍ സമയവും.

സുബി ഐസിയുവില്‍ ആയിരുന്നപ്പോഴും എപ്പോഴും അമ്മക്ക് കൂട്ടായി തന്നെ നാത്തൂനും കൂടെ തന്നെ നിന്നു.

സുബിയെ എന്നും പോയി കണ്ടു സംസാരിക്കുകയും ചെയ്യുമായിരുന്നു.സുബിക്കും അമ്മക്കും അനുജത്തിയും മകളുമായിരുന്നു നാത്തൂന്‍.

ഇപ്പോള്‍ അവളാണ് ഒറ്റക്കായി പോയത് പോലെ. ചേച്ചി പോയതിന്റെ സങ്കടം നാത്തൂന്റെ മുഖത്ത് നന്നായി തന്നെ ഉണ്ട്.

സഹോദരനേക്കാളും ഏറ്റവും കൂടുതല്‍ കരഞ്ഞത് നാത്തൂന് തന്നെയാണെന്ന് പറയാം. ഇത് സാഹോദര്യബന്ധത്തിനേക്കാള്‍ മുകളിലാണ് ഇവര്‍ തമ്മിലുള്ള ബന്ധം.

ഇവരുടെ ആത്മബന്ധം തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചേച്ചിയുടെ മുഖത്ത് നോക്കി നില്‍ക്കുന്ന നാത്തൂന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകും.

Related posts

Leave a Comment