തെന്നിന്ത്യന്‍ താരങ്ങളുടെ സ്വകാര്യ വീഡിയോകളും ദൃശ്യങ്ങളും പുറത്തുവിട്ട സുചിലീക്സ് വീണ്ടും! ഇത്തവണ ഇരയായത് നടി നിവേത പേതുരാജ്; അക്കൗണ്ട് ഒറിജിനലോ വ്യാജമോ എന്നറിയാതെ തെന്നിന്ത്യന്‍ സിനിമാലോകവും

76959_1498572052തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട സുചി ലീക്സ് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ധനുഷ്, അമല പോള്‍, അനിരുദ്ധ്, തൃഷ തുടങ്ങിയവരുടെ സ്വകാര്യ ദൃശ്യങ്ങളാണ് സുചി ലീക്സ് പുറത്തുവിട്ടത്. ഇടക്കാലത്തിന് ശേഷം സുചിലീക്സ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ യുവനടി നിവേത പേതുരാജാണ് ഇരയായിരിക്കുന്നത്. നടിയുടെ ഏതാനും നഗ്‌നചിത്രങ്ങളും വിഡിയോകളുമാണ് സുചിലീക്‌സ് എന്ന വ്യാജട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നടിയുമായി സാമ്യമുള്ള മുഖമായതിനാല്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. സംഭവത്തില്‍ നടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണറിയുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സുചി എന്നു യൂസര്‍ നെയിം ഉള്ള അക്കൗണ്ടില്‍ നിന്ന് ധനുഷിനെതിരെയുള്ള ട്വീറ്റുകളോടെ സുചിലീക്‌സിനു തുടക്കമായത്.

ഒരു പാര്‍ട്ടിക്കിടെ നടന്‍ ധനുഷിനൊപ്പം വന്നവരില്‍ ആരോ ഒരാള്‍ തന്റെ കൈ പിടിച്ച് തിരിച്ച് ഞെരിച്ച് ചതച്ചുവെന്നാരോപിച്ചായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. അതിനു പിന്നാലെയായിരുന്നു ധനുഷിനും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനുമെതിരെ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സുചിത്ര ട്വിറ്ററില്‍ ആഞ്ഞടിച്ചത്. ഗായിക ചിന്മയി ശ്രീപദയ്‌ക്കെതിരെയും സുചിത്ര ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഈ ചിത്രങ്ങളും ട്വീറ്റുകളും വന്‍ കോളിളക്കമാണ് തമിഴകത്ത് സൃഷ്ടിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ആരോ തട്ടിയെടുത്തതാണെന്ന് താരം പറയുമ്പോഴും വിവാദ ട്വീറ്റുകള്‍ വീണ്ടുംവീണ്ടുമെത്തുകയും അപ്രത്യക്ഷമാവുകയും ചെയ്തുകൊണ്ടിരുന്നു. 4050 വ്യാജ പ്രൊഫൈലുകളാണ് സുചിത്രയുടെ പേരില്‍ പിന്നീട് സൃഷ്ടിക്കപ്പെട്ടത്. ഒടുവില്‍ സുചിത്ര ലണ്ടനിലെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്ന വാര്‍ത്തയോടെയാണ് എല്ലാം അടങ്ങിയത്. അടുത്തിടെയാണ് താരം തിരിച്ചെത്തിയത്. സംഭവിച്ചു പോയതിലെല്ലാം നാണക്കേടുണ്ടെന്നും താന്‍ നിരപരാധിയാണെന്നും സുചിത്ര പറഞ്ഞിരുന്നു.

Related posts