കെ.​സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ,വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഷാ​ള​ണി​യി​ച്ച്സ്വീ​ക​രി​ച്ചു

മ​ട്ട​ന്നൂ​ർ: ഡ​ൽ​ഹി​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ കെ. ​സു​ധാ​ക​ര​ൻ എം​പി​ക്ക് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഷാ​ള​ണി​യി​ച്ച് സു​ധാ​ക​ര​നെ സ്വീ​ക​രി​ച്ചു.

രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്ന് സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രാ​ണ് മു​ദ്രാ​വാ​ക്യം വി​ളി​ച്ചും ഷാ​ൾ അ​ണി​യി​ച്ചും സു​ധാ​ക​ര​നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം സു​ധാ​ക​ര​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രു​ന്നു​വെ​ങ്കി​ലും യാ​ത്രാ ക്ഷീ​ണ​മു​ണ്ടെ​ന്നും പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞ് സു​ധാ​ക​ര​ൻ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment