പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ര​ണ്ടുനാ​ള്‍; അ​സം​തൃ​പ്തർക്കുവേണ്ടി കാ​ത്തി​രി​പ്പ്; മൂ​ന്നു മു​ന്ന​ണി​ക​ളി​ലും അ​ന്തി​മപട്ടിക വൈ​കു​ന്നു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ര​ണ്ട് നാ​ള്‍ മാ​ത്രം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വ​രെ​യാ​ണ് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന ദി​വ​സം. ര​ണ്ട് പ്ര​വ​ര്‍​ത്തി ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​നം ഇ​നി​യും അ​ന്തി​മ​മാ​യി​ല്ല. മൂ​ന്ന് മു​ന്ന​ണി​ക​ളി​ലും ആ​ശ​യ​കു​ഴ​പ്പ​ങ്ങ​ളും അ​സം​തൃ​പ്ത​രെ ത​ങ്ങ​ളു​ടെ പാ​ള​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള കാ​ത്തി​രി​പ്പു​മാ​ണ് അ​ന്തി​മ സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​നം വൈ​കാ​ന്‍ കാ​ര​ണം.

എ​ല്‍​ഡി​എ​ഫി​ല്‍ നാ​ല് സീ​റ്റു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ആ​ശ​യ​കു​ഴ​പ്പം തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം , താ​നൂ​ര്‍, വ​ള്ളി​ക്കു​ന്ന്, കാ​സ​ര്‍​ഗോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​ന​കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. വ​ള്ളി​ക്കു​ന്നി​ലും കാ​സ​ര്‍​കോ​ട്ടും ഐ​എ​ന്‍​എ​ല്ലി​ലെ പി​ള​ര്‍​പ്പ് എ​ല്‍​ഡി​എ​ഫി​നെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ പൊ​തു​സ്വ​ത​ന്ത്ര​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് സി​പി​എം ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്. മു​ന്‍ മ​ന്ത്രി വി. ​സു​രേ​ന്ദ്ര​ന്‍ പി​ള്ള ആ​ര്‍​ജെ​ഡി​യി​ല്‍ നി​ന്നും രാ​ജി വ​ച്ച് മ​ത്സ​ര സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ങ്കി​ലും ആ​ന്‍റ​ണി രാ​ജു​വി​ന് സു​രേ​ന്ദ്ര​ന്‍ പി​ള്ള മ​ത്സ​രി​ക്കു​ന്ന​തി​നോ​ട് താ​ല്‍​പ്പ​ര്യ​മി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സീ​റ്റാ​ണ് തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍. തൊ​ണ്ടി മു​ത​ല്‍ കേ​സി​ല്‍ ആ​ന്‍റ​ണി​രാ​ജു​വി​ന് അ​യോ​ഗ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് മ​ത്സ​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. അ​തി​നാ​ലാ​ണ് ഘ​ട​ക​ക​ക്ഷി നേ​താ​വെ​ന്ന നി​ല​യി​ല്‍ ആ​ന്‍റ​ണി രാ​ജു​വി​ന്‍റ അ​ഭി​പ്രാ​യം സി​പി​എം തേ​ടി​യ​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് സ്ഥാ​നാ​ര്‍​ത്ഥി​യെ ക​ണ്ടെ​ത്താ​ന്‍ സി​പി​എം ആ​ന്‍റ​ണി​രാ​ജു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കോ​ണ്‍​ഗ്ര​സ് വോ​ട്ട് പി​ടി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​വു​ള്ള പൊ​തു സ്വ​ത​ന്ത്ര​നെ​യാ​ണ് സി​പി​എ​മ്മും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സും തേ​ടു​ന്ന​ത്. സീ​റ്റ് നി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട് വ​രു​ന്ന​വ​രെ​യും എ​ല്‍​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്.കോ​ണ്‍​ഗ്ര​സി​ലും അ​ന്തി​മ സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​നം ആ​യി​ട്ടി​ല്ല. ഇ​നി​യും നി​ര​വ​ധി സീ​റ്റു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ണ്ട്.

ക​ണ്ണൂ​രി​ല്‍ കെ.​സു​ധാ​ക​ര​ന് സീ​റ്റ് ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ സ​മ​വാ​യ​ത്തി​ലെ​ത്താ​ന്‍ വൈ​കി​യ​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ര​ണ്ടാം സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കാ​ന്‍ വൈ​കാ​ന്‍ ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സു​ധാ​ക​ര​നെ ഹൈ​ക്ക​മാ​ന്‍​ഡ് അ​നു​ന​യി​പ്പി​ച്ച് പാ​ര്‍​ട്ടി​ക്ക് വി​ധേ​യ​നാ​ക്കി​യ​ത്.നി​യ​മ​സ​ഭ സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക​യി​ല്‍ നി​ന്നും ത​ന്‍റെ പേ​ര് വെ​ട്ടി​യൊ എ​ന്ന​റി​യി​ല്ലെ​ന്ന് ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

ഐ​എ​ന്‍​ടി​യു​സി​ക്ക് സ്ഥാ​നാ​ര്‍​ത്ഥി​പ​ട്ടി​ക​യി​ല്‍ പ​രി​ഗ​ണ​ന കി​ട്ടി​യോ​യെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​നി​ക്ക് മു​ന്‍​പ് പ​ദ​വി വ​ഹി​ച്ച​വ​ര്‍​ക്ക് മ​ത്സ​രി​ക്കാ​ന്‍ സീ​റ്റ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ച​ന്ദ്ര​ശേ​ഖ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഐ​എ​ന്‍​ടി​യു​സി യു​ടെ യോ​ഗ​ത്തി​ന് ശേ​ഷം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മെ​ന്നാ​ണ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ഭി​പ്രാ​യം. ച​ട​യ​മം​ഗ​ലം സീ​റ്റി​ലാ​ണ് ച​ന്ദ്ര​ശേ​ഖ​രെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. പു​ന​ലൂ​ര്‍, പാ​റ​ശാ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പ്രാ​ദേ​ശി​ക​മാ​യ എ​തി​ര്‍​പ്പു​ക​ള്‍ ഉ​യ​രു​ന്നു​ണ്ട്.

ബി​ജെ​പി​യു​ടെ സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​ന​ത്തി​ലും കാ​ത്തി​രി​പ്പ് തു​ട​രു​ന്നു​ണ്ട്. ഇ​നി പ​ത്ത് സീ​റ്റു​ക​ളി​ല്‍ കൂ​ടി ബി​ജെ​പി​ക്ക് സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍, ചി​റ​യി​ന്‍​കീ​ഴ്, അ​ടൂ​ര്‍, പു​തു​പ്പ​ള്ളി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​നി സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​നം ന​ട​ത്താ​നു​ള്ള​ത്.

  • എം. ​സു​രേ​ഷ്ബാ​ബു

Related posts

Leave a Comment