ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണിപ്പോ​ലെ സൂക്ഷി​ക്കു​ന്ന​ സ​ൽ​പ്പേ​ര് ന​ശി​പ്പി​ക്കാൻ ആ​രേ​യും അ​നു​വ​ദി​ക്കി​ല്ല; മന്ത്രി സു​ധാ​ക​ര​ന്‍റെ ഭാ​ര്യ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ദ​വി രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ ഭാ​ര്യ ജൂ​ബി​ലി ന​വ​പ്ര​ഭ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ദ​വി രാ​ജി​വ​ച്ചു. സ്വാ​ശ്ര​യ കോ​ഴ്സു​ക​ളു​ടെ ഡ​യ​റ​ക്ട​റാ​യി​രു​ന്നു ജൂ​ബി​ലി. ത​ന്നേ​യും സു​ധാ​ക​ര​നേ​യും അ​പ​മാ​നി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജി.

സു​ധാ​ക​ര​ന്‍റെ സ​ൽ​പ്പേ​രി​ന് ക​ള​ങ്ക​മേ​ൽ​പ്പി​ക്കാ​ൻ ചി​ല​ർ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ദ്ദേ​ഹം ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണിപ്പോ​ലെ സൂക്ഷി​ക്കു​ന്ന​താ​ണ് സ​ൽ​പ്പേ​ര്. അ​ത് ന​ശി​പ്പി​ക്കാൻ ആ​രേ​യും അ​നു​വ​ദി​ക്കി​ല്ല. ത​ന്‍റെ പ​ദ​വി സ്ഥി​ര​പ്പെ​ടു​ത്താ​നോ ശ​മ്പളം വ​ർ​ധി​പ്പി​ക്കാ​നോ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു​വെ​ന്നും ന​വ​പ്ര​ഭ പ​റ​ഞ്ഞു.

ന​വ​പ്ര​ഭ​യെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ടെ​ക്നോ​ള​ജി ആ​ന്‍​ഡ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​റാ​യാ​ണ് നി​യ​മി​ച്ച​ത്. ഇ​തി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​വ​ര്‍​ക്കു​വേ​ണ്ടി യോ​ഗ്യ​ത​യി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

ഏ​ഴ് മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​ക​ൾ, പ​ത്തു ബി​എ​ഡ് സെ​ന്‍റ​റു​ക​ൾ, 29 യു​ഐ​ടി​ക​ള്‍ എ​ന്നി​വ​യാ​ണ് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല നേ​രി​ട്ടു ന​ട​ത്തു​ന്ന സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ള്‍. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ടെ​ക്നോ​ള​ജി ആ​ന്‍​ഡ് എ​ഡ്യൂ​ക്കേ​ഷ​നു കീ​ഴി​ലാ​ണി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം.

Related posts