ഞാൻ കുടിക്കില്ല, പക്ഷേ..! ബിവറേജസിന്‍റെ ഔട്ട് ലെറ്റുകൾ പൂട്ടില്ല ; ജനവാസകേന്ദ്രത്തി ലേക്ക് വരുന്നതിനെ എതിർക്കാം എന്നാൽ വിലക്കാൻ പാടില്ലെന്ന് ജി സുധാകരൻ

g-sudhakaran-lതിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകൾ പൂട്ടില്ലെന്നു മന്ത്രി ജി. സുധാകരൻ. ജനവാസ കേന്ദ്രങ്ങളി ലേക്ക് ഔട്ട്‌ലെറ്റുകൾ മാറ്റുന്നത് എതിർക്കാം എന്നാൽ വിലക്കാൻ പാടില്ലെന്നും ഔട്ട്‌ലെറ്റുകൾ മാറ്റുന്നതിൽ തദ്ദേശസ്ഥാ പനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യക്ഷേമ പദ്ധതികൾക്കു പണം കണ്ടെത്തുന്നത് ബെവ്കോ യിൽനിന്നാണെന്നും എൽഡിഎഫ് മാത്രമല്ല ഔട്ട്‌ലെറ്റുകൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒൗട്ട്‌ലെറ്റുകൾ മാറ്റുന്നതിനു സാവകാശം തേടിയുള്ള ഹർജി ബുധനാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Related posts