പൊതുമാനദണ്ഡം വേണം..! പുതിയ കെപിസിസി പട്ടിക സംബന്ധിച്ചും തർക്കങ്ങൾ; ഹൈക്കമാഡിന് സുധീരൻ പരാതി നൽകി

തിരുവനന്തപുരം: കെപിസിസി പട്ടികയ്ക്കെതിരെ വീണ്ടും വി.എം. സുധീരൻ. പുതുക്കിയ കെപിസിസി പട്ടികയ്ക്കെ തിരെ ഹൈക്കമാഡിന് സുധീരൻ പരാതി നൽകി. ഗ്രൂപ്പുകളുടെ വീതം വയ്പാണ് ഭാരവാഹിപ്പട്ടികയെന്നും കെപിസിസി അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ പൊതുമാനദണ്ഡം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർദേശപ്രകാരം സംസ്ഥാന നേതൃത്വം നൽകിയ പുതിയ കെപിസിസി പട്ടിക സംബന്ധിച്ചും തർക്കം രൂക്ഷമായി.

എംപിമാരായ കെ.വി.തോമസും ശശി തരൂരും പുതിയ പട്ടികയിൽ അതൃപ്തി അറിയിച്ചിരുന്നു. അതിനിടെ, പുതുക്കിയ പട്ടിക സംബന്ധിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണിയും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും തമ്മിൽ ചർച്ച നടത്തി.

Related posts