മറക്കല്ലേ, മറക്കല്ലേ..!  ചുംബനവും ലെഗിൻസും ഒന്നും ഇവിടെ വേണ്ട; വി​ദേ​ശി​ക​ൾ​ക്ക് ടൂ​റി​സ്റ്റ് വീ​സ അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​നു പിന്നാലെ സ്വദേശികൾക്കും വിദേശികൾക്കും സൗദി നൽകുന്ന മുന്നറിയിപ്പുകൾ ഇങ്ങനെയൊക്കെ…

റി​യാ​ദ്: ഇ​റു​കി​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക​യോ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ​വ​ച്ച് ചും​ബി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് സൗ​ദി. നി​യ​മം ലം​ഘി​ച്ചാ​ൽ വി​ദേ​ശി​ക​ളാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണെ​ങ്കി​ൽ​പ്പോ​ലും ക​ന​ത്ത പി​ഴ​യീ​ടാ​ക്കു​മെ​ന്ന് സൗ​ദി വ്യ​ക്ത​മാ​ക്കി.

പി​ഴ​യീ​ടാ​ക്കേ​ണ്ട 19 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും സൗ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ എ​ത്ര രൂ​പ​യാ​ണ് പി​ഴ​യെ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​വ​ച്ചു സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ പാ​ടി​ല്ല, മാ​ന്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ സ്ത്രീ​ക​ൾ​ക്കു ധ​രി​ക്കാം എ​ന്നി​വ​യാ​ണ് സൗ​ദി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്ന​ത്.

വി​ദേ​ശി​ക​ൾ​ക്ക് ടൂ​റി​സ്റ്റ് വീ​സ അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സൗ​ദി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.ആ​ദ്യ​മാ​യാ​ണ് സൗ​ദി ടൂ​റി​സ്റ്റ് വീ​സ ഇ​ഷ്യു ചെ​യ്യു​ന്ന​ത്. വി​ദേ​ശ​വ​നി​ത​ക​ൾ​ക്ക് ഡ്ര​സ് കോ​ഡി​ലും ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​വ​ർ പ​ർ​ദ ധ​രി​ക്കേ​ണ്ട​തി​ല്ല.

49 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടൂ​റി​സ്റ്റു​ക​ൾ​ക്ക് വീ​സ ഓ​ൺ അ​റൈ​വ​ൽ, ഇ ​വീ​സാ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.ലോ​ക​മെ​ങ്ങു​നി​ന്നു​മു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്ത് രാ​ജ്യം ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു ടൂ​റി​സം മേ​ധാ​വി അ​ഹ​മ്മ​ദ് അ​ൽ ഖ​ത്തീ​ബ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​രു​ന്നു.

Related posts