ഇതെന്ത് അ​നാ​സ്ഥ; സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്യേ​ണ്ട മ​രു​ന്നു​ക​ള്‍ കോ​ണി​പ്പ​ടി​യി​ല്‍;  വ​ട​ക​ര സ​പ്ലെ​ക്കോ​യി​ൽ നി​ന്ന് കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി അ​യ​ച്ച​മ​രു​ന്നു​ക​ളാ​ണ്ഇങ്ങനെ കിടക്കുന്നത്

മു​ക്കം: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യേ​ണ്ട മ​രു​ന്നു​ക​ൾ അ​നാ​ഥ​മാ​യി കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മൂ​ന്ന് ദി​വ​സം. മു​ക്ക​ത്തെ സ​പ്ലൈ​കോ മെ​ഡി​ക്ക​ൽ ഷോ​പ്പി​ലേ​ക്ക് വ​ട​ക​ര സ​പ്ലെ​ക്കോ​യി​ൽ നി​ന്ന് കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി അ​യ​ച്ച​മ​രു​ന്നു​ക​ളാ​ണ് മൂ​ന്ന് ദി​വ​സ​മാ​യി മു​ക്കം എ​ൻ​സി.​കോം​പ്ല​ക്സി​ന്‍റെ ഗോ​വ​ണി പ​ടി​യി​ൽ കി​ട​ക്കു​ന്ന​ത്.

15 ഡി​ഗ്രി​ക്കും 25 ഡി​ഗ്രി​ക്കും ഇ​ട​യി​ൽ ഊ​ഷ്മാ​വി​ൽ സൂ​ക്ഷി​ക്കേ​ണ്ട​പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് കു​ത്തി​വെ​ക്കു​ന്ന ഇ​ൻ​സു​ലി​ൻ മ​രു​ന്നു​ക​ളാ​ണ് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ പെ​ട്ട ഉ​ട​നെ മു​ക്കം സ​പ്ലൈ​കോ​യി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മ​രു​ന്ന് പാ​ർ​സ​ലാ​യി കൊ​ണ്ടു​വ​ന്ന കൊ​റി​യ​ർ സ​ർ​വീ​സി​ന്‍റെ അ​നാ​സ്ഥ​യാ​ണ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

പ്ര​ത്യേ​ക ഊ​ഷ്മാ​വി​ൽ സൂ​ക്ഷി​ക്കേ​ണ്ട മ​രു​ന്നു​ക​ളാ​ണ​ന്ന് അ​വ​ർ ത​ന്നെ സ​മ്മ​തി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തേ സ​മ​യം പ്ര​ത്യേ​ക​ഊ​ഷ്മാ​വി​ൽ സൂ​ക്ഷി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ക​ന​ത്ത ചൂ​ടി​ൽ ദി​വ​സ​ങ്ങ​ളോ​ളം കി​ട​ന്നാ​ൽ മ​രു​ന്നി​ന്‍റെ ഘ​ട​ന മാ​റു​മെ​ന്നും ഘ​ട​ന മാ​റി​യ മ​രു​ന്നു​ക​ൾ കു​ത്തി​വെ​ച്ചാ​ൽ മ​രു​ന്നി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ക്കി​ല്ല​ന്നും മു​ക്കം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഡോ.​സി.​കെ.​ഷാ​ജി പ​റ​ഞ്ഞു.

മാ​ത്ര​മ​ല്ല മ​റ്റ് മ​രു​ന്നു​ക​ളെ പോ​ലെ ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് മ​രു​ന്ന് കേ​ട​യ​താ​ണോ എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ പ​റ്റി​ല്ല​ന്നും ഇ​ത്ത​രം മ​രു​ന്നു​ക​ൾ കു​ത്തി​വെ​ച്ചാ​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര കു​റ​യി​ല്ല​ന്നും ഡോ. ​ഷാ​ജി പ​റ​ഞ്ഞു. ഇ​ൻ​സു​ലി​ൻ ഫാ​ക്ട​റി​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യാ​ൽ ആ​വ​ശ്യ​ക്കാ​രു​ടെ ക​യ്യി​ലെ​ത്തു​ന്ന​ത് വ​രെ അ​ത് കൊ​ണ്ട് വ​രു​ന്ന​തി​ന് ഒ​രു പ്രോ​ട്ടോ​കോ​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts