യുവ ക്രിക്കറ്റര്‍ ശുഭ്മാന്‍ ഗില്ലും ഷാരൂഖിന്റെ മകള്‍ സുഹാന ഖാനും പ്രണയത്തിലോ ? ഇരുവരുടെയും ശരീരഭാഷ്യം കമിതാക്കളുടേതെന്ന് സോഷ്യല്‍ മീഡിയ

മുംബൈ : ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് താരം ശുഭ്മാന്‍ ഗില്ലും പ്രണയത്തിലെന്ന് ഗോസിപ്പ്. ഐപിഎല്‍ മത്സരശേഷമുള്ള കൂടികാഴ്ചകളാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പിന് കാരണം.

ശുഭ്മാന്‍ ഗില്‍ സുഹാനയുടെ ഹൃദയം കീഴടക്കിയെന്നാണ് ബോളിവുഡിലെ സംസാരം എന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ പിതാവ് ഷാരൂഖിനൊപ്പം സുഹാനയുമെത്താറുണ്ട്. വിഐപി ബോക്‌സിലിരുന്ന് സുഹാന കളി വീക്ഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ഇതിനിടെയാണ് ശുഭ്മാന്‍ ഗില്ലുമായി ചേര്‍ത്തുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി കരുതപ്പെടുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

വിരാട് കോഹ് ലി-അനുഷ്ക ശര്‍മ ജോഡിയ്ക്കു ശേഷം വീണ്ടുമൊരു ക്രിക്കറ്റ്-സിനിമാ പ്രണയം പൂവണിയുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

Related posts