പേരൂർക്കടയിൽ അന്യസംസ്ഥാനക്കാർ  പത്താംനിലയിൽ നിന്നും ചാടി മരിച്ചു; മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

തിരുവനന്തപുരം: പേ​രൂ​ര്‍​ക്ക​ടയിൽ ഫ്ലാറ്റിന്‍റെ 10-ാം നി​ല​യി​ല്‍ നി​ന്നു ചാ​ടി​യ ഇ​ത​ര ​സം​സ്ഥാ​ന​ക്കാ​ര​നാ​യ വ​യോ​ധി​ക​ന്‍ മ​രി​ച്ചു. മുംബൈ സ്വ​ദേ​ശി മു​ന്ന​ലാ​ല്‍ ജ​ലാ​ന്‍ (68) ആ​ണ് മ​രി​ച്ച​ത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു.

പുലർച്ചെ ഏഴിനായിരുന്നു സം​ഭ​വം. മു​ന്ന​ലാ​ലി​ന്‍റെ മ​ക​ന്‍ വേ​ളി വിഎ​സ്എ​സ്‌സി​യി​ല്‍ ജോ​ലി​ക്കാരനാണ്. രണ്ടു വർഷമായി ഇവർ മു​ക്കോ​ല-​മ​രു​തൂ​ര്‍ റോ​ഡി​ലെ ഫ്ലാറ്റിലായിരുന്നു താമസം. വീ​ട്ടു​കാ​ര​റി​യാ​തെ ഫ്ലാറ്റിന്‍റെ 10-ാം നി​ല​യി​ലെ​ത്തി​യ ഇയാൾ താഴേയ്ക്ക് ചാടുകയായിരുന്നു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

Related posts