കാമുകിക്ക് കല്യാണ ആലോചനകൾ വരുന്നു; മൂന്നുവർഷത്തെ പ്രണയം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് യുവാവും യുവതിയും  ചെയ്തത് കണ്ട് ഞെട്ടി നാട്ടുകാർ

 

ക​ല്ല​റ: യു​വ​തി​യെ​യും യു​വാ​വി​നെ​യും റ​ബ്ബ​ർ തോ​ട്ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. പാ​ങ്ങോ​ട് പു​ലി​പ്പാ​റ ആ​ണ് സം​ഭ​വം.​

പു​ലി​പ്പാ​റ സ്വ​ദേ​ശി​നി സു​മി (18) വെ​ഞ്ഞാ​റ​മൂ​ട് കീ​ഴാ​യി​ക്കോ​ണം സ്വ​ദേ​ശി ഉ​ണ്ണി​ക്കു​ട്ട​ൻ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സു​മി​യു​ടെ അ​ക​ന്ന ബ​ന്ധു​ കൂ​ടി​യാ​ണ് ഉ​ണ്ണി​ക്കു​ട്ട​ൻ.

പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- ക​ഴി​ഞ്ഞ ദി​വ​സം സു​മി​ക്ക് ഒ​രു ക​ല്യാ​ണ ആ​ലോ​ച​ന വ​രി​ക​യും പെ​ണ്ണ് കാ​ണ​ൽ ന​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സ​മ​യം സു​മി​യു​ടെ വീ​ട്ടി​ൽ ഉ​ണ്ണി​യും ഉ​ണ്ടയി​രു​ന്നു.

ഇ​തി​ന് ശേ​ഷം ഉ​ണ്ണി​യും സു​മി​യും ത​മ്മി​ൽ സം​സാ​രി​ച്ച​ത് ബ​ന്ധു​ക്ക​ൾ ക​ണ്ട ിരു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര മ​ണി​യോ​ടെ ഉ​ണ്ണി​ക്കു​ട്ട​ൻ സു​മി​യു​മാ​യി വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യി​രു​ന്നു.

പത്തു മ​ണി ആ​യി​ട്ടും കാ​ണാ​തെ വ​ന്ന​തോ​ടെ വീ​ട്ടി​ലു​ള്ള​വ​ർ അ​ന്വേ​ഷി​ച്ചു ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ടി​നു​സ​മീ​പ​ത്തെ റ​ബ്ബ​ർ മ​ര​ത്തി​ൽ ഉ​ണ്ണി​ക്കു​ട്ട​ൻ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും സു​മി​യെ നി​ല​ത്തും കാ​ണ​പ്പെ​ട്ട​ത്.

ഉ​ട​ൻ ത​ന്നെ സു​മി​യേ ക​ല്ല​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.​യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​താണോയെന്നുംപോലീസ് അന്വേഷിക്കുന്നുണ്ട്.

പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് പറഞ്ഞു. പാ​ങ്ങോ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment