വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടാംനാ​ൾ ഭാ​ര്യ​യു​ടെ ക​ല്യാ​ണ​സാ​രി​യി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി; യുവതിയെ ചോദ്യം ചെയ്ത് പോലീസ്


ചെ​ന്നൈ: വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടാം നാ​ൾ യു​വാ​വ് ഭാ​ര്യ​യു​ടെ ക​ല്യാ​ണ​സാ​രി​യി​ൽ തൂ​ങ്ങി മ​രി​ച്ചു. റാ​ണി​പ്പെ​ട്ട് സ്വ​ദേ​ശി​യാ​യ ശ​ര​വ​ണ​ൻ (27) ആ​ണു മ​രി​ച്ച​ത്.

ശ​ര​വ​ണ​നും ചെ​ങ്ക​ൽ​പെ​ട്ട് സ്വ​ദേ​ശി​യാ​യ 21 വ​യ​സു​കാ​രി​യും ത​മ്മി​ലു​ള്ള വി​വാ​ഹം ര​ണ്ടു ദി​വ​സം മു​ൻ​പാ​ണു ന​ട​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ യു​വ​തി എ​ഴു​ന്നേ​റ്റ​പ്പോ​ൾ ശ​ര​വ​ണ​നെ ക​ല്യാ​ണ സാ​രി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ശ​ര​വ​ണ​നും യു​വ​തി​യും മ​ധു​വി​ധു ആ​ഘോ​ഷി​ക്കാ​നാ​യി ഇ​ന്ന​ലെ യാ​ത്ര പോ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്നും മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നും ചെ​ങ്ക​ൽ​പെ​ട്ട് പോ​ലീ​സ് അ​റി​യി​ച്ചു. യു​വ​തി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.

Related posts

Leave a Comment