ഇനി ഒരു ബന്ധവും നമ്മൾ തമ്മിൽവേണ്ട; ഭാ​ര്യ തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്നു; വി​വാ​ഹ മോ​ച​ന നോ​ട്ടീ​സ് അ​യ​ച്ച് ബി​ജെ​പി എം​പി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ബി​ജെ​പി എം​പി​യു​ടെ ഭാ​ര്യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ബി​ജെ​പി എം​പി സൗ​മി​ത്ര ഖാ​ന്‍റെ ഭാ​ര്യ സു​ജാ​ത മൊ​ണ്ടാ​ൽ ഖാ​നാ​ണ് തൃ​ണ​മൂ​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ഭാ​ര​തീ​യ ജ​ന​ത യു​വ​മോ​ർ​ച്ച​യു​ടെ പ്ര​സി​ഡ​ന്‍റാ​യ സൗ​മി​ത്ര ഖാ​ൻ ബി​ഷ്ണു​പൂ​രി​ൽ നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​ണ്. ബി​ജെ​പി ജ​ന​ങ്ങ​ൾ​ക്ക് ശ​രി​യാ​യ ബ​ഹു​മാ​ന​വും സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്നി​ല്ലെ​ന്ന് തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്ന ശേ​ഷം സു​ജാ​ത മൊ​ണ്ടാ​ൽ ആ​രോ​പി​ച്ചു.

ക​ള​ങ്കി​ത​രാ​യ നേ​താ​ക്ക​ളെ ശു​ദ്ധീ​ക​രി​ക്കാ​ൻ ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഏ​തു ത​ര​ത്തി​ലു​ള്ള സോ​പ്പാ​ണെ​ന്ന് ത​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും സു​ജാ​ത പ​രി​ഹ​സി​ച്ചു.

അ​തേ​സ​മ​യം, സു​ജാ​ത​യു​ടെ തൃ​ണ​മൂ​ൽ പ്ര​വേ​ശ​നം അ​വ​രു​ടെ കു​ടും​ബ​ത്തി​ലും വി​ള്ള​ലു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സൗ​മി​ത്ര ഖാ​ൻ വി​വാ​ഹ​മോ​ച​ന നോ​ട്ടീ​സ് ന​ൽ​കി​യ​താ​യാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​മു​ഖ നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ സു​വേ​ന്ദു അ​ധി​കാ​രി​യും സം​ഘ​വും ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി നേ​താ​വി​ന്‍റെ ഭാ​ര്യ ത​ന്നെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment