കുട്ടികളെ ഭീഷണിപ്പെടുത്തി എ​എ​സ്ഐ ച​മ​ഞ്ഞ് പ​ണം​ത​ട്ടാ​ൻ ശ്ര​മം; 1000 രൂപ തന്നാൽ കേസെടുക്കാതെ വിടാം; സു​ൽ​ത്താ​ൻ ക​രീമിന്‍റെ തട്ടിപ്പ് കുട്ടികൾ പൊളിച്ചടുക്കി


മാ​ള: താ​ൻ പോ​ലീ​സ് മ​ഫ്റ്റി​യി​ൽ ആ​ണെ​ന്നും പ​റ​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം​ത​ട്ടാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.

പു​ത്ത​ൻ​ചി​റ ചി​ല​ങ്ക സ്വ​ദേ​ശി​യാ​യ വാ​ഴ​യ്ക്കാ​മ​ഠ​ത്തി​ൽ ജാ​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ൽ​ത്താ​ൻ ക​രീം(29) ആ​ണ് അ​റ​സ്റ്റി​ൽ ആ​യ​ത്.

കു​ഴൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഞ്ജ​യ് ര​വീ​ന്ദ്ര​ൻ, അ​വി​നാ​ശ്, അ​ർ​ജു​ൻ എ​ന്നി​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

ആ ​സ​മ​യം എ​തി​ർ​വ​ശ​ത്തു നി​ന്നും മാ​രു​തി​കാ​റി​ൽ ഇ​വ​രു​ടെ അ​ടു​ത്ത് എ​ത്തി​യ പ്ര​തി ബൈ​ക്കി​ൽ ഇ​വ​ർ മൂ​ന്നു​പേ​രും ഒ​രു​മി​ച്ചു​പോ​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടെ​ന്നു അ​റി​യി​ച്ചു.

താ​ൻ മാ​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പു​തു​താ​യി വ​ന്ന എ​എ​സ്ഐ ആ​ണെ​ന്നാ​ണ് അ​യാ​ൾ അ​വ​രോ​ടു പ​റ​ഞ്ഞ​ത്. സം​ശ​യം​തോ​ന്നി​യ വി​ദ്യാ​ർ​ഥി​ക​ൾ ഐ​ഡി കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​യാ​ൾ അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ലേ​ക്ക് എ​ന്നു​പ​റ​ഞ്ഞ് കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തി​നു​മു​ന്പ് വ​ണ്ടി നി​ർ​ത്തി അ​യാ​ൾ 1000രൂ​പ ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ അ​വ​രെ വെ​റു​തെ വി​ടാം എ​ന്നും റ​സീ​പ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്നും പി​റ്റേ​ദി​വ​സം കൈ​പ്പ​റ്റി​ക്കൊ​ള്ളാ​നും പ​റ​ഞ്ഞു.

ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ വി​ദ്യാ​ർ​ഥി​ക​ൾ സ്റ്റേ​ഷ​നി​ൽ​വ​ന്ന് നേ​രി​ട്ട് ഫൈ​ൻ അ​ട​ച്ചു​കൊ​ള്ളാം എ​ന്ന് പ​റ​യു​ക​യും അ​യാ​ൾ അ​പ്പോ​ൾ​ത​ന്നെ അ​വ​രെ ഉ​പേ​ക്ഷി​ച്ച് അ​വി​ടെ​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഇ​വ​ർ മാ​ള പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​സ്എ​ച്ച്ഒ വി. ​സ​ജി​ൻ ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ര​മ്യ കാ​ർ​ത്തി​കേ​യ​ൻ, എ​എ​സ്ഐ സു​മേ​ഷ്, എ​എ​സ്ഐ മു​ഹ​മ്മ​ദ് ബാ​ഷി, സീ​നി​യ​ർ സി​പി​ഒ ജി​ബി​ൻ കെ. ​ജോ​സ​ഫ്, സി​പി​ഒ ഷ​ഹീ​ർ അ​ഹ​മ്മ​ദ്, സി​പി​ഒ മാ​ർ​ട്ടി​ൻ, സി​പി​ഒ ഭ​ര​ത​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘം രാ​ത്രി ത​ന്നെ പ്ര​തി​യെ മാ​ള​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ൾ​ക്കെ​തി​രെ മാ​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​ര​ത്തെ വ​ഞ്ച​നാ​കേ​സ് നി​ല​വി​ലു​ണ്ട്.

Related posts

Leave a Comment