കേ​ര​ളം വ​ഴി ഒ​രു സ​മ്മ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ; ഇ​രു ദി​ശ​ക​ളി​ലു​മാ​യി 14 സ​ർ​വീ​സു​ക​ൾ

കൊ​ല്ലം: കേ​ര​ളം വ​ഴി ഒ​രു സ​മ്മ​ർ സ്പെ​ഷ​ൽ സ​ർ​വീ​സ് കൂ​ടി ഓ​ടി​ക്കാ​ൻ ഭ​ക്ഷി​ണ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു. താം​ബ​രം -മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റൂ​ട്ടി​ലാ​ണ് നാ​ലാ​മ​ത്തെ സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ടു​ക. ഇ​രു ദി​ശ​ക​ളി​ലു​മാ​യി 14 സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

06049 താം​ബ​രം -മം​ഗ​ളു​രു സെ​ൻ​ട്ര​ൽ സ്പെ​ഷ​ൽ 19, 26, മേ​യ് 03, 10 ,17, 24, 31 തീ​യ​തി​ക​ളി​ൽ ഉ​ച്ച​യ്ക്ക് 1.30 -ന് ​താം​ബ​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 7.30 ന് ​മം​ഗ​ളൂ​രു​വി​ൽ എ​ത്തും.

06050 മം​ഗ​ളു​രു – താം​ബ​രം സ്പെ​ഷ​ൽ 21, 28, മേ​യ് 05, 12, 19, 24 , ജൂ​ൺ ര​ണ്ട് തീ​യ​തി​ക​ളി​ൽ ഉ​ച്ച​യ്ക്ക് 12-ന് ​മം​ഗ​ള​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ദി​വ​സം രാ​വി​ലെ 5.30 ന് ​താം​ബ​ര​ത്ത് എ​ത്തും.

ജ​ന​റ​ൽ സെ​ക്ക​ന്‍റ് ക്ലാ​സ് കോ​ച്ചു​ക​ൾ 19 എ​ണ്ണ​വും അം​ഗ​പ​രി​മി​ത​ർ​ക്കാ​യി ര​ണ്ട് ജ​ന​റ​ൽ കോ​ച്ചു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, ത​ല​ശേ​രി, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ൽ സ്റ്റോ​പ്പു​ള്ള സ്റ്റേ​ഷ​നു​ക​ൾ.

സ​മ്മ​ർ സ്പെ​ഷ​ലാ​യി ക​ഴി​ഞ്ഞ ദി​വ​സം അ​നു​വ​ദി​ച്ച എ​റ​ണാ​കു​ളം-​ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ന്യൂ​ഡ​ൽ​ഹി വ​രെ നീ​ട്ടി​യ​താ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടി

Related posts

Leave a Comment