കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ ഫ്ലെ​ക്സി നി​ര​ക്ക്


ചാ​ത്ത​ന്നൂ​ർ: അ​ന്ത​ർ സം​സ്ഥാ​ന​യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഏ​റെ​യു​ള്ള മേ​യ്, ജൂ​ൺ ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ​യും കെ ​സ്വി​ഫ്റ്റി​ന്‍റെ​യും ബ​സു​ക​ളി​ൽ ഫ്ലെ​ക്സി നി​ര​ക്ക് (സീ​സ​ൺ അ​സു​സ​രി​ച്ച് ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ്യ​ത്യാ​സം വ​രു​ത്തു​ക) ന​ട​പ്പാ​ക്കും.

ഈ ​മാ​സ​ങ്ങ​ളി​ൽ ബം​ഗ​ളൂ​രു, മൈ​സൂ​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​ഡീ​ഷ​ണ​ൽ സ​ർ​വീ​സു​ക​ളും ന​ട​ത്തും. കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന റൂ​ട്ടു​ക​ളി​ലേ​ക്കാ​യി​രി​ക്കും അ​ഡീ​ഷ​ണ​ൽ സ​ർ​വീ​സു​ക​ൾ.

അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ളു​ടെ ആ​കെ ദൂ​ര​ത്തി​ന്‍റെ 75 ശ​ത​മാ​ന​ത്തി​ല​ധി​കം വ​രു​ന്ന ദൂ​ര​ത്തി​ലേ​ക്ക് ഏ​ത് സ​മ​യ​വും ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്യാം.

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കു​റ​വു​ള്ള ചൊ​വ്വ, ബു​ധ​ൻ വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്കി​ള​വ് ല​ഭി​ക്കും. എ​സി സ്ലീ​പ്പ​ർ, മ​ൾ​ട്ടി ആ​ക്സി​ൽ, എ​സി സീ​റ്റ​ർ എ​ന്നീ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ളി​ൽ 15 ശ​ത​മാ​ന​മാ​യി​രി​ക്കും നി​ര​ക്കി​ള​വ്. എ​ന്നാ​ൽ വെ​ള്ളി, ശ​നി ,ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ 30 ശ​ത​മാ​നം കൂ​ടു​ത​ലാ​യി​രി​ക്കും ടി​ക്ക​റ്റ് നി​ര​ക്ക്.

സൂ​പ്പ​ർ ഡീ​ല​ക്സ്, സൂ​പ്പ​ർ എ​ക്സ്പ്ര​സ് ബ​സു​ക​ളി​ൽ ചൊ​വ്വ, ബു​ധ​ൻ വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ സാ​ധാ​ര​ണ നി​ര​ക്കാ​യി​രി​ക്കും. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ 30 ശ​ത​മാ​നം കൂ​ടു​ത​ലാ​യി​രി​ക്കും.

തി​ര​ക്ക് കു​റ​വു​ള്ള ഭാ​ഗ​ത്തേ​ക്ക് യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി മാ​ന്വ​ൽ ടി​ക്ക​റ്റു​ക​ൾ​ക്ക് പ​ത്തു ശ​ത​മാ​ന​വും ഓ​ൺ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റു​ക​ൾ​ക്ക് 15 ശ​ത​മാ​ന​വും നി​ര​ക്കി​ള​വ് ഉ​ണ്ടാ​യി​രി​ക്കും.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment