വേ​ന​ല്‍​ക്കാ​ലം: ആ​രോ​ഗ്യ​കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ

വേന​ല്‍​ക്കാ​ല​ത്ത് ആ​രോ​ഗ്യ​കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്ന് വി​ദ​ഗ്ധ​ര്‍. ഫി​റ്റ്‌​ന​സ് ദി​ന​ച​ര്യ​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യ​മാ​ണ് വേ​ന​ല്‍​കാ​ലം. ജിം ​വ​ര്‍​ക്കൗ​ട്ടു​ക​ള്‍ അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ലും ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​ലും ശ​രീ​രം സു​ന്ദ​ര​മാ​യി നി​ല​നി​ര്‍​ത്തു​ന്ന​തി​ലും ഭ​ക്ഷ​ണ​ക്ര​മം തു​ല്യ​മാ​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് പ്ര​മു​ഖ ഡ​യ​റ്റീ​ഷ്യ​ന്‍ റി​തി​ക സ​മ​ദ്ദാ​ര്‍ പ​റ​ഞ്ഞു.

ക​ലി​ഫോ​ര്‍​ണി​യ ബ​ദാം, ഗ്രീ​ക്ക് യോ​ഗ​ര്‍​ട്ട്, സാ​ല്‍​മ​ണ്‍ മ​ത്സ്യം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​യ ല​ളി​ത​വും പ്രോ​ട്ടീ​ന്‍ സ​മ്പു​ഷ്ട​വു​മാ​യ ഡ​യ​റ്റ് പ്ലാ​ന്‍ പി​ന്തു​ട​രു​ന്ന​ത് ഗു​ണ​ക​ര​മാ​വും. പ്രോ​ട്ടീ​ന്‍, ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പു​ക​ള്‍, വി​റ്റാ​മി​ന്‍ ഇ, ​മ​ഗ്‌​നീ​ഷ്യം എ​ന്നി​വ​യാ​ല്‍ സ​മ്പു​ഷ്ട​മാ​യ ബ​ദാം ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പെ​ട്ടെ​ന്ന് വ​ര്‍​ധി​പ്പി​ക്കാ​തെ ഊ​ര്‍​ജം നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കും.

ഫി​റ്റ്‌​ന​സ് ല​ക്ഷ്യ​മി​ട്ടു​ള്ള ഏ​ത് ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലും ഇ​വ മി​ക​ച്ചൊ​രു ചേ​രു​വ​യാ​ണെ​ന്നും, ഇ​തോ​ടൊ​പ്പം ര​ണ്ട് പു​ഴു​ങ്ങി​യ മു​ട്ട​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് പൂ​ര്‍​ണ​മാ​യ പ്രോ​ട്ടീ​ന്‍ ല​ഭി​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment