സൂര്യാഘാത മുന്നറിയിപ്പ് അവഗണിച്ചു ; ലേബർ ഓഫീസർ ഇടപെട്ട് നിർമാണം നിർത്തിച്ചു

കാ​ല​ടി: കാ​ല​ടി ടൗ​ണി​ൽ ന​ട​ക്കു​ന്ന ശ്രീ ​ശ​ങ്ക​ര വാ​ക്ക് വേ ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ള്ളു​ന്ന ചൂ​ടി​നെ അ​വ​ഗ​ണി​ച്ച് ന​ട്ടു​ച്ച​യ്ക്ക് പ​ണി​യെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ലേ​ബ​ർ വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ. ദി​നം​പ്ര​തി നി​ര​വ​ധി പേ​ർ​ക്ക് കാ​ല​ടി മേ​ഖ​ല​യി​ൽ സൂ​ര്യാ​ത​പ​മേ​ൽ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​നാ​ണ് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ലേ​ബ​ർ ഓ​ഫീ​സ​ർ ഷാ​ജ​നും, കെ.​എ. ജ​യ​പ്ര​കാ​ശ​നും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. ഈ ​സ​മ​യം കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ശൃം​ഗേ​രി മ​ഠം റോ​ഡി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന​ത് ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

ഉ​ട​നെ ബ​ന്ധ​പ്പെ​ട്ട ക​രാ​റു​കാ​രെ വി​ളി​ച്ചു​വ​രു​ത്തി പ​ണി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​നും രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വെ​യി​ല​ത്തു​ള്ള പു​റം​ജോ​ലി​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ചെ​യ്യി​പ്പി​ക്ക​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി.

നി​ര​വ​ധി ത​വ​ണ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലേ​ബ​ർ ഓ​ഫീ​സ​ർ​ക്കും ആ​രോ​ഗ്യ​വ​കു​പ്പി​നും പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രാ​റു​കാ​ര​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ൽ​നി​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു വ​ക​വ​യ്ക്കാ​തെ വെ​യി​ല​ത്തു പ​ണി​യെ​ടു​പ്പി​ച്ച​താ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്.

കാ​ല​ടി ടൗ​ണി​ലും ഇ​തേ രീ​തി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ശ്രീ ​ശ​ങ്ക​ര വാ​ക്ക് വേ ​പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല കെ​ല്ലി​നാ​ണെ​ങ്കി​ലും കെ​ല്ല് സ്വ​കാ​ര്യ ക​രാ​റു​കാ​രെ​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ കീ​ഴി​ലാ​ണ് ഇ​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

Related posts