നിറത്തിലോ രൂപഭംഗിയിലോ അല്ല മനസിലാണ് സൗന്ദര്യം എന്നു തെളിയിച്ചവര്‍; സുനിതയുടെയും ജയ് യുടെയും ജീവിതം ആരുടെയും കണ്ണു നിറയ്ക്കും

ന്യൂഡല്‍ഹി: പ്രണയത്തിന് പലരും പല നിര്‍വചനങ്ങളും കണ്ടെത്തിയേക്കാം. എന്നിരുന്നാലും കണ്ണു നിറയാതെ കണ്ണുനിറയാതെ ജയ്‌ടേയും സുനിതയുടേയും ജീവിതം നമുക്ക് വായിച്ച് തീര്‍ക്കാനാകില്ല. പ്രണയിച്ച് ചതിച്ചു കളയുന്നവര്‍ ഇത് തീര്‍ച്ചയായും വായിച്ചിരിക്കണം. സൗന്ദര്യം നിറത്തിലോ ആകാരത്തിലോ അല്ല മറിച്ച് മനസ്സിലാണ് എന്ന് തെളിയിച്ചുതരികയാണ് ഈ ദമ്പതികള്‍. കോളേജ് പഠനകാലത്ത് കാമ്പസ് അസൂയയോടെ നോക്കിയ രണ്ടു പ്രണയിതാക്കള്‍. ജയ് യും സുനിതയും. പരസ്പരം മനസിലാക്കിയും സ്‌നേഹിച്ചും കഴിഞ്ഞിരുന്നു കാലം. ഇവരുടെ ജീവിതത്തെ പ്രചോദനമാക്കി ജീവിക്കുന്ന അനേകം പേരുണ്ട് ഇന്ന്. കാരണം സന്തോഷകരമായ ജീവിതത്തെ തകര്‍ത്തെറിഞ്ഞ ഒരപകടമാണ് എല്ലാം മാറ്റിമറിച്ചത്.

വളരെനാളുകളായി അടുത്തറിയാവുന്ന ഇരുവരുടെയും ജീവിതം സന്തോഷകരമായി പോകുന്നതിനിടയില്‍ ഒരു ദിവസം അപ്രതീക്ഷിതമായാണ് ആ അപകടം സംഭവിച്ചത്. ആ അപകടം സുനിതയുടെ ജീവിതം തകര്‍ത്തെറിഞ്ഞു. കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് സുനിതയുടെ മുഖം അപകടത്തില്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. എപ്പോഴും പുഞ്ചിരി വിടരുന്ന ആ മുഖം കാറിന്റെ ടയറിനടിയില്‍ പെട്ട് വികൃതമായി. നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ സുനിതയുടെ ആരോഗ്യം പൂര്‍ണഅവസ്ഥയിലേക്കെത്തി. പക്ഷെ മുഖം മാത്രം തിരിച്ചുകിട്ടിയില്ല. ജീവിത്തിലെ ആഹ്ലാദനിമിഷങ്ങളെല്ലാം അവസാനിച്ചെന്നു തോന്നിയപ്പോള്‍ കൈപിടിച്ചുയര്‍ത്തിയത് ജയ് യുടെ സ്‌നേഹമാണ്. സൗന്ദര്യം നിറത്തിലോ ആകാരത്തിലോ അല്ല മറിച്ച് മനസ്സിലാണ് എന്ന് തെളിയിച്ചുകൊണ്ട് തന്റെ പ്രിയപ്പെട്ടവളെ അവന്‍ ജീവിത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.

അവളെ തന്റെ കുഞ്ഞിന്റെ അമ്മയാക്കണമെന്ന് അവന്‍ പറഞ്ഞു. പത്തോളം വരുന്ന സര്‍ജറികള്‍ മുഖത്തിലും ശരീരത്തിലുമായി ചെയ്തു ജീവിത്തിലേക്ക് അവള്‍ തിരികെയെത്തി. ആസിഡ് ആക്രമണത്തിനിരയായി വികൃതമുഖവുമായി ജീവിതത്തെ അതിജീവിച്ച ലക്ഷ്മിയെ അറിയാത്തവരുണ്ടാകില്ല. ലക്ഷ്മിയുടെ ജീവിതത്തെ അഭിമാനത്തോടെ നോക്കിക്കണ്ടവരാണ് നാം ഏവരും. സുനിതയും അങ്ങനൊരു അഭിമാനമാവുകയാണിപ്പോള്‍. കാലമെത്രപറഞ്ഞാലും യഥാര്‍ത്ഥപ്രണയം എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് ഒന്നാവുകതന്നെചെയ്യും എന്ന് കേട്ടിട്ടില്ലേ. അത് സത്യമായി ജയ് യുടേയും സുനിതയുടേയും ജീവിതം. ആതില്‍ പിറന്ന പൂമൊട്ടിന് രണ്ടു വയസും ആയി. ആര്‍ക്കും മാതൃകയാക്കാവുന്ന ജീവിതം ഇവര്‍ ഇപ്പോള്‍ സന്തോഷകരമായി ജീവിച്ചു വരികയാണ്.

 

Related posts