സൂ​ര്യാ​ഘാ​ത, സൂ​ര്യാ​ത​പ മു​ന്ന​റി​യി​പ്പ് തു​ട​രു​ന്നു

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് വെ​​ള്ളി​​യാ​​ഴ്ച വ​​രെ വ​​യ​​നാ​​ട് ഒ​​ഴി​​കെ​​യു​​ള്ള ജി​​ല്ല​​ക​​ളി​​ൽ താ​​പ​​നി​​ല മൂ​​ന്നു ഡി​​ഗ്രി സെ​​ൽ​​ഷ​സ് വ​​രെ ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് കാ​​ലാ​​വ​​സ്ഥാ​​നി​​രീ​​ക്ഷ​​ണ കേ​​ന്ദ്ര​​ത്തി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ്. മു​​ന്ന​​റി​​യി​​പ്പി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ജ​​ന​​ങ്ങ​​ൾ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി അ​​റി​​യി​​ച്ചു.

സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ​​യും ക​​ടു​​ത്ത ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത് പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലാ​​ണ്. 39 ഡി​​ഗ്രി ചൂ​​ടാ​​ണ് ഇ​​ന്ന​​ലെ ജി​​ല്ല​​യി​​ൽ അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. പു​​ന​​ലൂ​​രി​​ൽ 37.2 ഉം ​​ആ​​ല​​പ്പു​​ഴ​​യി​​ൽ 37 ഉം ​​ഡി​​ഗ്രി ചൂ​​ടാ​​ണ് ഇ​​ന്ന​​ലെ അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്.

അ​​തേ​​സ​​മ​​യം ഇ​​ന്ന​​ലെ സം​​സ്ഥാ​​ന​​ത്ത് 32 പേ​​ർ സൂ​​ര്യാ​​ത​​പ​​ത്തി​​ൽ പൊ​​ള്ള​​ലേ​​റ്റ് ചി​​കി​​ത്സ തേ​​ടി. പാ​​ല​​ക്കാ​​ട് ഒ​​ൻ​​പ​​തും, ആ​​ല​​പ്പു​​ഴ​​യി​​ൽ എ​​ട്ടും പേ​​ർ​​ക്കാ​​ണ് പൊ​​ള്ള​​ലേ​​റ്റ​​ത്. കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ൽ നാ​​ലും പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ മൂ​​ന്നും എ​​റ​​ണാ​​കു​​ളം, മ​​ല​​പ്പു​​റം, തൃ​​ശൂ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ര​​ണ്ടു പേ​​ർ​​ക്കു വീ​​ത​​വും പൊ​​ള​​ള​​ലേ​​റ്റു. ഇ​​ന്ന​​ലെ മാ​​ത്രം സൂ​​ര്യാ​​ത​​പ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​യ ശാ​​രീ​​രി​​ക അ​​സ്വാ​​സ്ഥ്യ​​ത്തെ തു​​ട​​ർ​​ന്ന് വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലാ​​യി 53 പേ​​ർ ചി​​കി​​ത്സ തേ​​ടി​​യ​​താ​​യും ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Related posts