മോ​ദി​യു​ടെ ലാ​ത്തൂ​രി​ലെ പ്ര​സം​ഗം: ച​ട്ട​ലം​ഘ​ന​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​ന്നി​വോ​ട്ട​ർ​മാ​രോ​ടു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​ൽ​വാ​മ​യി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ പേ​രി​ലും ബാ​ലാ​കോ​ട്ടി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ സൈ​നി​ക​രു​ടെ പേ​രി​ലും വോ​ട്ട​ഭ്യ​ർ​ഥി​ച്ച​ത് പ്ര​ഥ​മ​ദൃ​ഷ്ട്യാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ. ജി​ല്ലാ ഓ​ഫീ​സ​ർ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്.

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടും മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൈ​മാ​റും. സം​ഭ​വ​ത്തി​ൽ എ​ന്തു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന കാ​ര്യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് തീ​രു​മാ​നി​ക്കു​ക. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളോ​ട് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ യോ​ജി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ ഈ ​ആ​ഴ്ച ത​ന്നെ തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നേ​ര​ത്തെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. സൈ​നി​ക​രു​ടെ പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ന​ട​ത്ത​രു​തെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു വോ​ട്ടു ചെ​യ്തു രാ​ജ്യ​ത്തെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തീ​രാ​നാ​യി​രു​ന്നു ക​ന്നി വോ​ട്ട​ർ​മാ​രോ​ടു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം.

Related posts