എല്ലാ സ്ത്രീകളും സണ്ണിയെപ്പോലെയാവട്ടെ! വനിതാദിനത്തിലെ ആശംസയില്‍ കുടുങ്ങി രാംഗോപാല്‍ വര്‍മ്മ; പ്രതിഷേധവുമായി സണ്ണി ലിയോണ്‍

sunny-leone-rgv-759ലോകവനിതാദിനത്തില്‍ തനിക്കെതിരെ ലൈംഗികചുവയുള്ള പരാമര്‍ശം നടത്തിയ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ വന്‍പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍. മാര്‍ച്ച് എട്ടാംതിയതിയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ രാംഗോപാല്‍ വര്‍മ്മ ഈ വിവാദപരാമര്‍ശം നടത്തിയത്. ലോകത്തിലെ എല്ലാ സ്ത്രീകളും സണ്ണി ലിയോണിനെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കുന്നവരായി മാറട്ടെ എന്നാണ് രാംഗോപാല്‍ വര്‍മ്മ ആശംസിച്ചത്. ഇതാണ് സണ്ണിയെ ചൊടിപ്പിച്ചത്. ട്വീറ്റ് വിവാദമായതിനെതുടര്‍ന്ന് വര്‍മ്മ മാപ്പ് പറഞ്ഞ് പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ട്വിറ്ററിലൂടെ തന്നെ, തന്റെ പ്രതിഷേധമറിയിച്ചുകൊണ്ടുള്ള വീഡിയോയുമായി സണ്ണി ലിയോണ്‍ രംഗത്തെത്തി. എല്ലാവരും അവരവര്‍ പറയുന്ന വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക എന്നാണ് സണ്ണി തന്റെ വീഡിയോയില്‍ വ്യക്തമാക്കിയത്.

Related posts