നേരിട്ടെത്തിയപ്പോൾ എല്ലാം ശരിയായി..! സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​തി​ർ​ത്ത​തി​ന് അ​ക്ര​മ​ത്തി​നി​ര​യാ​യ വീ​ട്ട​മ്മ മുഖ്യമന്ത്രിയെ നേരിൽ കണ്ടു; ഉടൻ നടപടിയുമായി

pinarailപ​ത്ത​നാ​പു​രം: സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​തി​ർ​ത്ത​തി​ന് അ​ക്ര​മ​ത്തി​നി​ര​യാ​യ വീ​ട്ട​മ്മ​യ്ക്ക് ഇ​നി ആ​ശ്വ​സി​ക്കാം. ക​റ​വൂ​ർ 16 ഫി​ല്ലിം​ഗി​ലെ താ​മ​സ​ക്കാ​രി​യാ​യ സു​മ സു​ബ്ര​ഹ്മ​ണ്യ(52)​ന് മു​ന്നി​ൽ നീ​തി​യു​ടെ വാ​തി​ലു​ക​ൾ തു​റ​ക്ക​പ്പെ​ടു​ക​യാ​ണ്.

പ​തി​ന​ഞ്ച് വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് ശേ​ഷം നാ​ട്ടി​ലെ​ത്തി​യ സു​മ ക​റ​വൂ​രി​ൽ താ​മ​സ​ത്തി​നാ​യി സ്‌​ഥ​ല​വും വീ​ടും വാ​ങ്ങി. ഇ​തി​നി​ടെ പ്ര​ദേ​ശ​ത്തെ ക​ഞ്ചാ​വ് മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​ൻ തു​ട​ങ്ങി. ഇ​തോ​ടെ സു​മ​യ്ക്കെ​തി​രെ മാ​ഫി​യ സം​ഘ​ങ്ങ​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

വ​നി​താ പോ​ലീ​സു​കാ​രി​ല്ലാ​തെ രാ​ത്രി​യി​ൽ അ​ഞ്ച് ത​വ​ണ തെ​റ്റാ​യ പ​രാ​തി​യു​ടെ അ​ടി​സ്‌​ഥാ​ന​ത്തി​ൽ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്ന​വ​ത്രെ. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ വീ​ടി​ന് സ​മീ​പം ഇ​വ​ർ​ക്കെ​തി​രെ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ആ​സി​ഡ് പ്ര​യോ​ഗം ന​ട​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്‌​ഥ​ല​ത്തെ​ത്തി​യ പ​ത്ത​നാ​പു​രം പോ​ലീ​സ് ഇ​വ​രോ​ട് മൊ​ഴി മാ​റ്റി പ​റ​യ​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ച്ചു. ഇ​ത് പോ​ലീ​സു​കാ​രു​ടെ വൈ​രാ​ഗ്യ​ത്തി​നി​ടെ​യാ​ക്കി.

ആ​സി​ഡ് വീ​ണ​തോ​ടെ ശ​രീ​ര​ത്തി​ൽ അ​ൻ​പ​ത് ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റു. തു​ട​ർ​ന്ന് ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് വ​രു​ത്തി പ​ത്ത​നാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഇ​വ​ർ നേ​രി​ട്ട് പ​രാ​തി ന​ൽ​കി.​ഇ​തോ​ടെ​യാ​ണ് സം​ഭ​വം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​തോ​ടെ ത​നി​ക്ക് നീ​തി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​വീ​ട്ട​മ്മ.

Related posts