സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു! വിമാനം തകര്‍ന്നത് ഭര്‍ത്താവിനൊപ്പം മുംബൈയിലേയ്ക്ക് മടങ്ങവേ; സംഭവത്തിനുശേഷം സണ്ണി പ്രതികരിച്ചതിങ്ങനെ

southlive_2017-05_1d0e1b67-44b3-41f9-87bc-f51da8df1c1e_sunny-leone-email-idബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും സഞ്ചരിച്ച വിമാനം തകര്‍ന്ന് വീണു. നിലത്ത് വീണ് ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നെങ്കിലും താരം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ രണ്ടു പേരും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് തകര്‍ന്ന് വീണത്. മോശം കാലാവസ്ഥയാണ് വിമാനത്തെ അപകടത്തില്‍ പെടുത്തിയത്. മഹാരാഷ്ട്രയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് വിമാനം തകര്‍ന്ന് വീണത്. സണ്ണി ലിയോണും ഭര്‍ത്താവും മുംബൈയിലെ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട സണ്ണി ലിയോണ്‍ ട്വിറ്ററിലൂടെ സംഭവത്തെ കുറിച്ച് പ്രതികരിച്ചു. ഞങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഞങ്ങളുടെ സ്വകാര്യ വിമാനം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. ദൈവത്തിന് നന്ദി. എന്നാണ് സണ്ണി ലിയോണിന്റെ അപകടത്തിന് ശേഷമുള്ള പ്രതികരണം. ഏതായാലും കുറെസമയത്തേയ്‌ക്കെങ്കിലും മുള്‍മുനയിലായിരുന്നു, സണ്ണി ലിയോണിന്റെ ആരാധകര്‍.

Related posts