സ്റ്റേ​ജ് ഷോ ​ന​ട​ത്താ​മെ​ന്നു പ​റ​ഞ്ഞ്  39 ല​ക്ഷം രൂ​പ ത​ട്ടി​ച്ച സം​ഭ​വം ; സണ്ണി ലിയോണിനെതിരായ കേസിന് സ്റ്റേ


കൊ​ച്ചി: കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തു​മാ​യി സ്റ്റേ​ജ് ഷോ ​ന​ട​ത്താ​മെ​ന്നു പ​റ​ഞ്ഞ് 39 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന സ​ണ്ണി ലി​യോ​ണി​നെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു.

കേ​സ് റ​ദ്ദാ​ക്കാ​ൻ ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ണ്‍, ഭ​ർ​ത്താ​വ് ഡാ​നി​യ​ൽ വെ​ബ​ർ, ഇ​വ​രു​ടെ ക​ന്പ​നി ജീ​വ​ന​ക്കാ​ര​ൻ സു​നി​ൽ ര​ജ​നി എ​ന്നി​വ​ർ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.

പെ​രു​ന്പാ​വൂ​ർ അ​റ​യ്ക്ക​പ്പ​ടി സ്വ​ദേ​ശി ഷി​യാ​സ് കു​ഞ്ഞു​മു​ഹ​മ്മ​ദ് ന​ൽ​കി​യ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

2018- 19 കാ​ല​ഘ​ട്ട​ത്തി​ൽ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. എ​ന്നാ​ൽ ഷോ ​ന​ട​ത്താ​മെ​ന്നു പ​റ​ഞ്ഞു പ​ണം ത​രാ​തെ ത​ന്നെ​യാ​ണ് പ​രാ​തി​ക്കാ​ര​ൻ പ​റ്റി​ച്ച​തെ​ന്ന് സ​ണ്ണി ലി​യോ​ണി​ന്‍റെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

2018 മേ​യ് 11 നു ​കോ​ഴി​ക്കോ​ട്ട് ഷോ ​ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ച​തെ​ന്നും സം​ഘാ​ട​ക​ർ ഇ​തി​നു 30 ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ച്ചെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. 15 ല​ക്ഷം രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​കി.

പി​ന്നീ​ട് ഷോ 2018 ​ഏ​പ്രി​ൽ 27 ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഷോ ​മേ​യ് 26 ലേ​ക്ക് മാ​റ്റാ​ൻ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​സ​മ​യ​ത്ത് ഷോ​യു​ടെ ബെ​ഹ​റ്നി​ലെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​യും കോ ​ഓ​ർ​ഡി​നേ​റ്റ​റാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഷി​യാ​സ് രം​ഗ​ത്തു വ​ന്നെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. പ്ര​ള​യ​വും കാ​ലാ​വ​സ്ഥാ പ്ര​ശ്ന​ങ്ങ​ളും നി​മി​ത്തം പി​ന്നീ​ടു പ​ല​ത​വ​ണ ഡേ​റ്റു മാ​റ്റി.

ഒ​ടു​വി​ൽ കൊ​ച്ചി​യി​ൽ 2019 ഫെ​ബ്രു​വ​രി 14 നു ​വാ​ല​ന്ൈ‍​റ​ൻ​സ് ദി​ന​ത്തി​ൽ ഷോ ​ന​ട​ത്താ​ൻ സം​ഘാ​ട​ക​ർ ത​യാ​റാ​യി. ഷോ ​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

മാ​ത്ര​മ​ല്ല, ജ​നു​വ​രി അ​വ​സാ​ന​ത്തി​ന് മു​ന്പ് പ​ണം മു​ഴു​വ​ൻ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ത​നി​ക്ക് പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ ഷോ ​ന​ട​ത്തി​യി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​രി പ​റ​യു​ന്നു.

Related posts

Leave a Comment