അമ്മയായ സന്തോഷത്തില്‍ സണ്ണി ലിയോണ്‍; സണ്ണിയും ഭര്‍ത്താവും അനാഥാലയത്തില്‍ നിന്നു പെണ്‍കുഞ്ഞിനെ ദത്തെടുത്തു; കുഞ്ഞിന്റെ പേര് നിഷാ കൗര്‍ വെബ്ബര്‍

SUNNY-600ഇന്ത്യന്‍ സിനിമയിലെ മാദക സുന്ദരി സണ്ണി ലിയോണും ഒടുവില്‍ അമ്മയായി. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്താണ് അച്ഛനും അമ്മയുമായത്. നിഷാ കൗര്‍ വെബ്ബര്‍ എന്നാണ് കുട്ടിയുടെ പേര്. മഹാരാഷ്ടയിലെ ലാത്തൂറില്‍ നിന്നാണ് ഇവര്‍ കുട്ടിയെ ദത്തെടുത്തിരിക്കുന്നത്. 21 മാസമാണ് നിഷയുടെ പ്രായം. രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. ബോളിവുഡ് നടിയും സണ്ണിയുടെ ഉറ്റ സുഹൃത്തുമായ ഷെര്‍ലിന്‍ ചോപ്രയാണ് വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്.

കുട്ടിയെ കണ്ട നിമിഷംതന്നെ ദത്തെടുക്കാന്‍ തീരുമാനിക്കുക ആയിരുന്നെന്ന് സണ്ണിപറയുന്നു. മുന്നാഴ്ച കൊണ്ട് കുട്ടിയെ ദത്തെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഞങ്ങള്‍ നിഷയെ അല്ല നിഷ ഞങ്ങളെ തിരഞ്ഞെടുക്കുക ആയിരുന്നെന്നാണ് സണ്ണി പറയുന്നത് ഒരുകുട്ടിയെ ദത്തെടുക്കുന്ന കാര്യത്തെ കുറിച്ച് അന്നുവരെ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നിഷ താമസിച്ചിരുന്ന അനാഥാലയം സഞ്ചരിച്ചതോടെ മനസ്സുമാറുകയായിരുന്നെന്നും ഡാനിയല്‍ വെബ്ബര്‍ പറയുന്നു. എന്തായാലും അമ്മയും അച്ഛനുമായ ത്രില്ലിലാണ് ഇരുവരും. ഇനി കുഞ്ഞു നിഷയുടെ ഒപ്പം കൂടുതല്‍ സമയം ചിലവിടാനാണ് സണ്ണിയുടെ തീരുമാനം.

Related posts