ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ വികലാംഗനായ ആള്‍ക്കൊപ്പം വീടുവിട്ടിറങ്ങി, ചെറിയ സ്‌നേഹത്തിനായി അനില കൊടുക്കേണ്ടി വന്നത് വലിയ വില, കുണ്ടറയില്‍ ഇന്നലെ നടന്നത്

anilaഫേസ്ബുക്ക് ഒളിച്ചോട്ടങ്ങള്‍ പതിവായ ഇക്കാലത്ത് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി. കൊല്ലം കുണ്ടറയില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രണയം മൂത്തപ്പോള്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഫേസ് ബുക്ക് വഴി പരിചയപ്പെട്ടയാളോടൊപ്പം താമസിച്ചുവന്ന സ്ത്രീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര പടിഞ്ഞാറ്റിന്‍കര അനില ഭവനില്‍ അനിലയാണ് കുണ്ടറ പേരയം ഷീമാ കോട്ടേജില്‍ ജൂബിന്റെ (42) വീട്ടിനുള്ളില്‍ ഇന്നലെ ഉച്ചയോടെ മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് അലര്‍ച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കതക് ചവുട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹമായിരുന്നു.

വിദേശ ജോലിക്കാരനായ മൈനാഗപ്പള്ളി സ്വദേശി മനോജിനെ ഏഴു വര്‍ഷം മുന്‍പാണ് അനില വിവാഹം കഴിച്ചത്. ഫേസ്ബുക്ക് വഴി ആരംഭിച്ച പ്രണയത്തോടെ ഒരു വര്‍ഷം മുമ്പ് അനില ജൂബിന്റെ വീട്ടില്‍ എത്തുകയും ഇവര്‍ ഒന്നിച്ചുതാമസിച്ചുവരികയായിരുന്നു. ഇതിന്റെ പേരില്‍ ശാസ്താംകോട്ട പൊലീസിലും കുടുംബകോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്. കാലിന് സ്വാധീനക്കുറവുള്ള ജൂബിന്‍ പെയിന്റിംഗ് തൊഴിലാളിയാണ്. അനില രണ്ടുമാസം ഗര്‍ഭിണിയായിരുന്നെന്നും പറയുന്നു.

കൊല്ലം തഹസില്‍ദാര്‍, റൂറല്‍ എസ്.പി കൃഷ്ണകുമാര്‍, പൊലീസ് കുണ്ടറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, എസ്.ഐ നൗഫല്‍, സയന്റിഫിക് വിദഗ്ദ്ധര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടി സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

Related posts