വൃദ്ധസദനത്തില്‍ അന്തേവാസികളായ 67കാരനും 66കാരിയും ഇനി ഒരുമിച്ച് നീങ്ങും; ഇരുവരും പഴയ പരിചയക്കാര്‍; കൊച്ചനിയന്‍ ചേട്ടനും അമ്മാളു അമ്മയും ഒരുമിച്ചതിങ്ങനെ…

പലരും പല പ്രായത്തില്‍ വിവാഹിതരാവാറുണ്ടെങ്കിലും ഇത്തരമൊരു വിവാഹത്തെ അത്യപൂര്‍വമെന്നേ വിശേഷിപ്പിക്കാനാവൂ.സര്‍ക്കാരിന്റെ അഗതിമന്ദിരത്തിലെ താമസക്കാരായ കൊച്ചനിയന്‍ ചേട്ടന്റേയും ലക്ഷ്മി അമ്മാളു അമ്മയുടേയും വിവാഹക്കാര്യമാണ് പറഞ്ഞു വരുന്നത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേലിന്റെ നേതൃത്വത്തിലാണ് വിവാഹം നടക്കുന്നത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയി ചുമതല ഏറ്റെടുത്ത ശേഷമാണ് രാമവര്‍മ്മപുരത്തെ വൃദ്ധസദനവുമായി കൂടുതല്‍ ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതെന്ന് ജോണ്‍ ഡാനിയേല്‍ പറയുന്നു. സ്വന്തം മക്കളുടേയും ഉറ്റവരുടേയും പരിലാളനയും സംരക്ഷണവുമേറ്റ് കഴിയേണ്ട സമയത്ത് അവരാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ട് സര്‍ക്കാരിന്റെ അഗതിമന്ദിരത്തില്‍ കഴിയേണ്ടിവരുന്ന അച്ഛന്‍മാരോടും അമ്മമാരോടൊപ്പം ഒരുമിച്ചിരിക്കാനുള്ള അവസരമായി കണ്ടു പോകുന്നതിനിടയിലാണ് വൃദ്ധസദനത്തിലെ താമസക്കാരായ കൊച്ചനിയന്‍ ചേട്ടന്റേയും ലക്ഷ്മിഅമ്മാളു അമ്മയുടേയും കാര്യം വൃദ്ധസദനം സൂപ്രണ്ട് ശ്രദ്ധയില്‍പ്പെടുത്തിയത്. ജോണ്‍ ഡാനിയലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഇവരുടെ വിവാഹമാണ് വരണം . . തൃശ്ശൂര്‍ കോര്‍പ്പറേഷന്‍…

Read More

ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു ! ടിക് ടോകിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായ വീട്ടമ്മയെ ഭര്‍ത്താവ് ഉപേക്ഷിച്ചു ! കാമുകനും തഴഞ്ഞതോടെ വീട്ടമ്മ അനാഥാലയത്തില്‍

ടിക് ടോക് വീഡിയോയിലൂടെ നിരവധി ആളുകളുടെ ഇഷ്ടതാരമായ വീട്ടമ്മ ഒടുവില്‍ ആരോരുമില്ലാതെ അനാഥാലയത്തില്‍.ആരാധകരെ സമ്മാനിച്ച ടിക് ടോക്ക് തന്നെയാണ് വില്ലനായത്. ടിക് ടോക്ക് വീഡിയോകള്‍ വൈറലായതോടെ കടുത്ത ആരാധകനെന്ന് പറഞ്ഞ് വീട്ടമ്മയുമായി ഒരു യുവാവ് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇത് പ്രണയമായി മാറിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വീട്ടമ്മയും യുവാവും ചേര്‍ന്നുള്ള സെല്‍ഫി ഇവര്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. സെല്‍ഫിക്ക് ഒപ്പം പ്രണയത്തില്‍ ചാലിച്ച അടിക്കുറിപ്പോടെ സൂക്ഷിച്ച ചിത്രം വീട്ടമ്മയുടെ ഭര്‍ത്താവ് കണ്ടതോടെയാണ് വീട്ടില്‍ പ്രശ്നം ആരംഭിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ ഉപേക്ഷിക്കുകയായിരുന്നു. അഭയം തേടി സ്വന്തം മാതാപിതാക്കളെ സമീപിച്ചെങ്കിലും അവരും കൈയ്യൊഴിഞ്ഞു. പിന്നീട് കാമുകന്റെ അടുത്തെത്തിയെങ്കിലും അയാളും ഇവരെ തഴഞ്ഞു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിനെയും മാതാപിതാക്കളെയും കാമുകനെയും വിളിച്ചുവരുത്തി പോലീസ് സംസാരിച്ചെങ്കിലും വീട്ടമ്മയെ സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ പോലീസ് തന്നെ വീട്ടമ്മയെ അനാഥാലയത്തിലെത്തിക്കുകയായിരുന്നു.

Read More

ഊരും പേരുമറിയാതെ നട്ടം തിരിഞ്ഞ കോടീശ്വര പുത്രന് ഒടുവില്‍ പിതാവിനെ തിരിച്ചുകിട്ടി; മകന്‍ തൃശൂരിലെ ചില്‍ഡ്രന്‍സ് ഹോമിലുണ്ടെന്നറിഞ്ഞ് ഡല്‍ഹിയില്‍ നിന്നും വ്യാപാരി പറന്നെത്തി; സംഭവങ്ങള്‍ തുടങ്ങുന്നത് ഒരു വര്‍ഷം മുമ്പ്…

തൃശൂര്‍: ഒരുവര്‍ഷത്തെ ഒറ്റപ്പെടലിനു ശേഷം പതിനെട്ടുകാരന് കെയര്‍ടേക്കറുടെ കഠിനപരിശ്രമത്തിനൊടുവില്‍ പിതാവിനെ തിരിച്ചുകിട്ടി. കൊച്ചിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തൃശൂരിലേക്കു ഒരുവര്‍ഷം മുമ്പു െകെമാറിയ കുട്ടിയെ ഗവ.ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റുന്നതിനു കടലാസുപണികള്‍ നടക്കുന്നതിനിടെയാണ് കുടുംബവുമായി കണ്ടുമുട്ടാനായത്. തൃശൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമാണ് സിനിമയെ വെല്ലുന്ന മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായത് ഒരു വര്‍ഷം മുമ്പായിരുന്നു എല്ലാ സംഭവങ്ങളുടെയും തുടക്കം. പതിനേഴുകാരന്‍ കൊച്ചിയില്‍ ട്രെയിനിറങ്ങി. ഊരും പേരും അറിയില്ല. പ്രായത്തിന് അനുസരിച്ച് സംസാരശേഷിയില്ല. നാട് മാറിയതിന്റെ പരിഭ്രാന്തിയില്‍ ബഹളംവച്ചു. കൊച്ചിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഈ കൗമാരക്കാരനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നു. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ചികില്‍സ. പിന്നെ, മനോനില സാധാരണ നിലയിലായപ്പോള്‍ തൃശൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. പതിനൊന്നു മാസമായി ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു താമസം. ചോദിക്കുമ്പോള്‍ പേരു മാത്രം പറയും. ‘ബിലാല്‍’ എന്നാണ് പേര്. വീട് എവിടെ, അച്ഛന്റെ…

Read More

അമ്മയായ സന്തോഷത്തില്‍ സണ്ണി ലിയോണ്‍; സണ്ണിയും ഭര്‍ത്താവും അനാഥാലയത്തില്‍ നിന്നു പെണ്‍കുഞ്ഞിനെ ദത്തെടുത്തു; കുഞ്ഞിന്റെ പേര് നിഷാ കൗര്‍ വെബ്ബര്‍

ഇന്ത്യന്‍ സിനിമയിലെ മാദക സുന്ദരി സണ്ണി ലിയോണും ഒടുവില്‍ അമ്മയായി. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്താണ് അച്ഛനും അമ്മയുമായത്. നിഷാ കൗര്‍ വെബ്ബര്‍ എന്നാണ് കുട്ടിയുടെ പേര്. മഹാരാഷ്ടയിലെ ലാത്തൂറില്‍ നിന്നാണ് ഇവര്‍ കുട്ടിയെ ദത്തെടുത്തിരിക്കുന്നത്. 21 മാസമാണ് നിഷയുടെ പ്രായം. രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. ബോളിവുഡ് നടിയും സണ്ണിയുടെ ഉറ്റ സുഹൃത്തുമായ ഷെര്‍ലിന്‍ ചോപ്രയാണ് വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. കുട്ടിയെ കണ്ട നിമിഷംതന്നെ ദത്തെടുക്കാന്‍ തീരുമാനിക്കുക ആയിരുന്നെന്ന് സണ്ണിപറയുന്നു. മുന്നാഴ്ച കൊണ്ട് കുട്ടിയെ ദത്തെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഞങ്ങള്‍ നിഷയെ അല്ല നിഷ ഞങ്ങളെ തിരഞ്ഞെടുക്കുക ആയിരുന്നെന്നാണ് സണ്ണി പറയുന്നത് ഒരുകുട്ടിയെ ദത്തെടുക്കുന്ന കാര്യത്തെ കുറിച്ച് അന്നുവരെ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നിഷ താമസിച്ചിരുന്ന അനാഥാലയം സഞ്ചരിച്ചതോടെ…

Read More