ക​രി​യ​റും ജീ​വി​ത​വും വ്യ​ത്യ​സ്ത​മാ​ണെ​ന്ന് തെ​ളി​യി​ച്ച താരം! കുട്ടികൾക്കൊപ്പം കളിച്ച് രസിച്ച് സണ്ണി ലിയോണി

ക​രി​യ​റും ജീ​വി​ത​വും വ്യ​ത്യ​സ്ത​മാ​ണെ​ന്ന് തെ​ളി​യി​ച്ച താ​ര​മാ​ണ് ന​ടി സ​ണ്ണി ലി​യോ​ണ്‍. പോ​ണ്‍ സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്ന് കൊ​മേ​ഴ്സ്യ​ൽ സി​നി​മ മേ​ഖ​ല​യി​ൽ എ​ത്തു​ക​യും അ​വി​ടെ ത​ന്‍റേതാ​യ സ്ഥാ​നം നേ​ടാ​നും സ​ണ്ണി ലി​യോ​ണി​ന് ക​ഴി​ഞ്ഞി​രു​ന്നു. വ്യ​ക്തി ജീ​വി​ത​വും ക​രി​യ​റും വ്യ​ത്യ​സ്ത​മാ​ണെ​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ തെ​ളി​യി​ച്ച് പോ​ണ്‍ താ​ര​മെ​ന്ന ലേ​ബ​ൽ മാ​റ്റാ​ൻ സ​ണ്ണി​ക്കാ​യി​രു​ന്നു.

സ​ണ്ണി​യെ പോ​ലെ ത​ന്നെ അ​വ​രു​ടെ മ​ക്ക​ളും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ താ​ര​ങ്ങ​ളാ​ണ്. മ​ക്ക​ൾ​ക്കും ഭ​ർ​ത്താ​വി​നോ​ടും ഒ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും താ​രം ഇ​ട​യ്ക്കി​ടെ പു​റ​ത്തു വി​ടാ​റു​ണ്ട്. മ​ക്ക​ളോ​ടൊ​പ്പം ക​ളി​ക്കു​ന്ന​തും സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​ന്‍റേ​യും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​സു​മാ​ണ് താ​രം കൂ​ടു​ത​ൽ പു​റ​ത്തു വി​ടു​ന്ന​ത്. ഇ​പ്പോ​ഴി​താ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ണ്ണി​യു​ടേ​യും മ​ക്ക​ളു​ടേ​യും മ​റ്റൊ​രു ര​സ​ക​ര​മാ​യ വീ​ഡി​യോ വൈ​റ​ലാ​വു​ക​യാ​ണ്.

ജോ​ലി​യി​ൽ തി​ര​ക്കാ​ണെ​ങ്കി​ലും മ​ക്ക​ളു​ടെ കാ​ര്യ​ങ്ങ​ളൊ​ക്കെ നോ​ക്കു​ന്ന​ത് സ​ണ്ണി ത​ന്നെ​യാ​ണ്. കു​ഞ്ഞു​ങ്ങ​ളെ സ്കൂ​ളി​ൽ കൊ​ണ്ടു വി​ടു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സ്കൂ​ളി​ലേ​ക്ക് മ​ക്ക​ളെ കാ​റി​ൽ കൊ​ണ്ടുവ​ന്ന്, അ​വി​ടെ വ​ച്ച് അ​വ​രോ​ടൊ​പ്പം പാ​ട്ടുപാ​ടി, ക​ളി​ച്ചു​നി​ൽ​ക്കു​ന്ന സ​ണ്ണി​യു​ടെ വീ​ഡി​യോ​യാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​രോ ആ​ണ് മൊ​ബൈ​ൽ ഫോ​ണി​ൽ വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. 2017-ലാ​ണ് 21 മാ​സം പ്ര​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ സ​ണ്ണി​യും ഭ​ർ​ത്താ​വും ദ​ത്തെ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട് 2018-ൽ ​വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ ര​ണ്ട് ആ​ണ്‍​കു​ഞ്ഞു​ങ്ങ​ളെയും സ്വ​ന്ത​മാ​ക്കിയി​രു​ന്നു.

Related posts