ഭ​ർ​ത്താ​വി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കി​ല്ല; കാരണം… വിദ്യാ ബാലൻ പറയുന്നു…

ബോ​ളി​വു​ഡി​ൽ മി​ക​ച്ച വേ​ഷ​ങ്ങ​ൾ ചെ​യ്ത് പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യ​ന​ടി​യാ​ണ് വി​ദ്യാ ബാ​ല​ൻ. ഹി​ന്ദി സി​നി​മ നി​ർ​മാ​താ​വാ​യ സി​ദ്ധാ​ർ​ഥ് ക​പൂ​ർ ആ​ണ് വി​ദ്യ​യു​ടെ ഭ​ർ​ത്താ​വ്. പ​ക്ഷെ ഭ​ർ​ത്താ​വി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ഇ​തു​വ​രെ വി​ദ്യ ത​യാ​റാ​യി​ട്ടി​ല്ല. സ്വ​കാ​ര്യ​ജീ​വി​ത​വും സി​നി​മ​യും കൂ​ട്ടി​ക്കു​ഴ​യ്ക്കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത വി​ദ്യ എ​ന്തു​കൊ​ണ്ടാ​ണ് ഭ​ർ​ത്താ​വി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ത്ത​ത് എ​ന്ന് തു​റ​ന്നു​പ​റ​യു​ക​യാ​ണ് ഇ​പ്പോ​ൾ.

സി​നി​മ​യി​ലെ കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് സി​ദ്ധാ​ർ​ഥി​നോ​ട് ഞാ​ൻ ത​ർ​ക്കി​ക്കും, അ​വ​സാ​നം അ​തൊ​രു വ​ലി​യ വ​ഴ​ക്കി​ലാ​യി​രി​ക്കും ക​ലാ​ശി​ക്കു​ന്ന​ത്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് സി​ദ്ധാ​ർ​ഥി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ത്ത​ത്.

മാ​ത്ര​മ​ല്ല ഭാ​ര്യ​യ​ല്ലേ​യെ​ന്ന് ക​രു​തി ഞാ​ൻ സാ​ധാ​ര​ണ​ഗ​തി​യി​ൽ ഒ​രു സി​നി​മ​യ്ക്ക് വാ​ങ്ങു​ന്ന പ്ര​തി​ഫ​ലം സി​ദ്ധാ​ർ​ഥ് ത​ര​ണ​മെ​ന്നി​ല്ല. അ​ങ്ങ​നെ ചെ​യ്താ​ൽ അ​ത് എ​ന്‍റെ മൂ​ല്യം കു​റ​ച്ചു​കാ​ണു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഇ​തും ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ പി​ന്നീ​ട് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചേ​ക്കാം- വി​ദ്യ ബാ​ല​ൻ പ​റ​യു​ന്നു.

ഇ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ ഹ്യൂ​മ​ൻ കംപ്യൂ​ട്ട​ർ ശ​കു​ന്ത​ളാ ദേ​വി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ഒ​രു​ക്ക​ത്തി​ലാ​ണ് വി​ദ്യാ ബാ​ല​ൻ. ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യാ​യി വെ​ബ് സീ​രീസി​ലും വി​ദ്യ ബാ​ല​ൻ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Related posts