എനിക്ക് കുറ്റബോധമില്ല: സണ്ണി ലിയോണി

പോ​ണ്‍ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച​തി​ൽ കു​റ്റ​ബോ​ധ​മി​ല്ലെ​ന്ന് ബോ​ളി​വു​ഡി​ലെ ഹോ​ട്ട് നാ​യി​ക സ​ണ്ണി ലി​യോണി. പോ​ണ്‍ സി​നി​മാ രം​ഗ​ത്തു​നി​ന്ന് ബോ​ളി​വു​ഡി​ൽ ചു​വ​ടു​റ​പ്പി​ച്ച സ​ണ്ണി ലി​യോണി, മ​മ്മൂ​ട്ടി നാ​യ​ക​നാ​യ മ​ധു​ര​രാ​ജ​യി​ൽ ഐ​റ്റം ന​ന്പ​ർ ഡാ​ൻ​സ് ചെ​യ്തി​രു​ന്ന​ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ബോ​ളി​വു​ഡി​നു പു​റ​മെ തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് സ​ണ്ണി ലി​യോണി.

അ​ർ​ബാ​സ് ഖാ​ന്‍റെ ചാ​റ്റ് ഷോ​യി​ൽ ചോ​ദ്യ​ത്തി​ന് ന​ടി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി മാ​റി​യി​രു​ന്നു. പോ​ണ്‍ നി​രോ​ധ​നം ഭ​യ​ന്നാ​ണോ ആ ​മേ​ഖ​ല വി​ട്ട​തെ​ന്ന ചോ​ദ്യ​ത്തി​ന്, താ​ൻ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ഒ​രാ​ളാ​ണെ​ന്നാ​യി​രു​ന്നു സ​ണ്ണി ലി​യോ​ണിയുടെ മ​റു​പ​ടി. അ​ത്ത​രം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച​തി​ൽ ത​നി​ക്ക് യാ​തൊ​രു​വി​ധ കു​റ്റ​ബോ​ധ​വു​മി​ല്ലെ​ന്നും ന​ടി പ​റ​യു​ന്നു.

സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ് ഓ​രോ തീ​രു​മാ​ന​വും എ​ടു​ക്കാ​റു​ള​ള​ത്. ആ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ പോ​ണ്‍ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ശ​രി​യാ​യി​രു​ന്നു. പിന്നീ​ട് മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു. പി​ന്നീ​ട് അ​ത് ഉ​പേ​ക്ഷി​ച്ച തീ​രു​മാ​ന​വും എ​നി​ക്ക് ശ​രി​യാ​യി തോ​ന്നി – അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്ക​വേ സ​ണ്ണി ലി​യോണി തു​റ​ന്നു​പ​റ​ഞ്ഞു.

ഇ​പ്പോ​ൾ സി​നി​മ​ക​ൾ​ക്കു പു​റ​മേ കു​ടും​ബ​വും ന​ല്ല രീ​തി​യി​ലാ​ണ് സ​ണ്ണി ലി​യോണി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ന്ന​ത്. ഭ​ർ​ത്താ​വി​നും കു​ട്ടി​ക​ൾ​ക്കു​മൊ​പ്പ​മു​ള​ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മെ​ല്ലാം ന​ടി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

Related posts