അല്ലെങ്കിലും ഒന്നും ഒളിക്കുന്ന ശീലം സണ്ണിയ്ക്ക് പണ്ടേയില്ല ! സണ്ണി ലിയോണ്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് ക്രൈംബ്രാഞ്ച്; കരാര്‍ ലംഘിച്ചത് മലയാളിയെന്ന് ബോളിവുഡ് സുന്ദരി…

നടി സണ്ണി ലിയോണിനെതിരായ പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സണ്ണിയുടെ മൊഴിയെടുത്തത്. ചോദ്യം ചെയ്യലുമായി സണ്ണി പൂര്‍ണമായും സഹകരിച്ചുവെന്നാണ് വിവരം.

പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമല്ലെന്നും, 2019 വാലന്റൈന്‍സ് ഡേയില്‍ കൊച്ചിയില്‍ പരിപാടി സ്ംഘടിപ്പിക്കാന്‍ കരാര്‍ ആയിരുന്നെന്നും കരാര്‍ തുകയായ 35 ലക്ഷത്തില്‍ 29 ലക്ഷം ഷിയാസ് നല്‍കിയെന്നും താരം പറഞ്ഞു.

35 ലക്ഷത്തിനു പുറമെ ടാക്‌സും നല്‍കണമെന്ന് താന്‍ പറഞ്ഞിരുന്നതായി സണ്ണി ക്രൈംബ്രാഞ്ചിനു മുമ്പാകെ വെളിപ്പെടുത്തി. പരിപാടിയ്ക്ക് ഒരാഴ്ച മുമ്പ് ബാക്കി തുകയായ 12.5 ലക്ഷം രൂപയും നല്‍കണമെന്ന് പറഞ്ഞുറപ്പിച്ചിരുന്നു.

ഇത് നല്‍കാഞ്ഞതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാഞ്ഞതെന്ന് സണ്ണി വ്യക്തമാക്കി. ഇതു സംബന്ധിച്ച വാട്‌സ്ആപ്പ് ചാറ്റും പണമിടപാടിന്റെ രേഖകളും സണ്ണി ക്രൈംബ്രാഞ്ചിന് കൈമാറി.

പല സ്ഥലങ്ങളിലും പരിപാടി സംഘടിപ്പിക്കാമെന്നറിച്ച ശേഷം ഷിയാസ് ഇത് മാറ്റി വയ്ക്കുകയായിരുന്നുവെന്നും താരം പറയുന്നു.

2019ലാണ് ഷിയാസ് ഡിജിപിയ്്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ഡിജിപി ക്രൈംബ്രാഞ്ചിനോട് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മൂന്നു മാസം മുമ്പ് ഷിയാസില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് സണ്ണി ലിയോണ്‍ കേരളത്തിലെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇവരില്‍ നിന്ന് മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും മാനേജരും ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്ന കേസില്‍ കൂട്ടുപ്രതികളാണ്.

Related posts

Leave a Comment