സൂപ്പര്‍ വുമണായി സണ്ണി ലിയോണ്‍ എത്തുന്നു ! സണ്ണിച്ചേച്ചിയുടെ ഗംഭീര ഗെറ്റപ്പിന്റെ വീഡിയോ വൈറലാകുന്നു…

സണ്ണി ലിയോണിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സൂപ്പര്‍ വുമണായി ആരാധകരുടെ സ്വന്തം സണ്ണിച്ചേച്ചി എത്തുന്നു എന്നതാണ് ആ വാര്‍ത്ത.’കോര്‍’ എന്ന സൂപ്പര്‍ വുമണായിട്ടാണ് താരം എത്തുന്നത്. സണ്ണി തന്നെയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

കറുത്ത വസ്ത്രമണിഞ്ഞ് ഗംഭീര ഗെറ്റപ്പിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ഇത് സിനിമയാണോ വെബ് സീരീസ് ആണോ എന്ന കാര്യം വ്യക്തമല്ല. വീഡിയോയിലും ഇത് പറയുന്നില്ല. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്നാണ് ഇത് നിര്‍മ്മിക്കുന്നത്. ഡാനിയല്‍ വെബ്ബറും കെന്‍ വാലസും ചേര്‍ന്നാണ് ഇതിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Related posts