ഇത് ഞങ്ങള്‍ക്കുവേണ്ടിയെന്ന് പോലീസ്… വീരചരമം അടഞ്ഞ സൈനികന്റെ മോഷണം പോയ മെഡലുകള്‍ കണ്ടെത്താന്‍ പോലീസ് കൈക്കൂലി ആവശ്യപ്പെട്ടതായി സൈനികന്റെ മാതാവ്

fb-caption

ഭോപാല്‍: വീരചരമം അടഞ്ഞ ക്യാപ്റ്റന്‍ ദേവാശിഷ് ശര്‍മയ്ക്ക് ലഭിച്ച മെഡലുകള്‍ മോഷണംപോയതു സംബന്ധിച്ച കേസ് അന്വേഷണത്തിന് കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം. വീട്ടില്‍ നടന്ന മോഷണത്തില്‍ ക്യാപ്റ്റന്‍ ശര്‍മയുടെ കീര്‍ത്തി ചക്ര, വിരാട ചക്ര മെഡലുകളാണ് നഷ്ടപ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ച ശര്‍മയുടെ അമ്മ നിര്‍മല ദേവി ശര്‍മയോടാണ് കൈക്കൂലി ചോദിച്ചത്.

നിര്‍മല ദേവിയുടെ ആരോപണം വിവാദമായതോടെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ് ഇവരുടെ വീട്ടില്‍ നേരിട്ടെത്തി എല്ലാ സഹായ വാഗ്ദാനവും നടത്തി. നഷ്ടപ്പെട്ട മെഡലകുള്‍ വീണ്ടെടുക്കാനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. എന്റെ മകന്‍ ഇനി ഒരിക്കലും തിരിച്ചുവരില്ല. എന്നാല്‍, അവന്റെ മെഡലുകളെങ്കിലും തിരിച്ചു നല്കണമെന്ന് നിര്‍മല ദേവി ശര്‍മ പറഞ്ഞു.

1994ല്‍ പാക്കിസ്ഥാനെതിരേ നടന്ന ഓപ്പറേഷന്‍ രക്ഷകിനിടെയാണ് ക്യാപ്റ്റന്‍ ശര്‍മ വീരചരമമടഞ്ഞത്. 26 പഞ്ചാബ് റജിമെന്റിലംഗമായിരുന്ന ശര്‍മയ്ക്ക് അന്ന് ഇരുപത്തഞ്ച് വയസായിരുന്നു.

Related posts