ദുരുപയോഗം ചെയ്യുന്നുണ്ട്! ഭര്‍ത്താവിനെതിരേ സ്ത്രീകളുടെ പരാതിയില്‍ ഉടനടി അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി; ഗാര്‍ഹിക പീഡനം തടയുന്ന നിയമത്തില്‍ ക്രിമനല്‍ നടപടി ചട്ടം ഉള്‍പ്പെടുത്തി

ന്യൂ​ഡ​ൽ​ഹി: ഗാ​ർ​ഹി​ക പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​വീ​ട്ടു​കാ​ർ​ക്കു​മെ​തി​രേ ന​ൽ​കു​ന്ന പ​രാ​തി​യി​ൽ ഉ​ട​ന​ടി അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. ജി​ല്ലാ ത​ല​ത്തി​ൽ രൂ​പീ​ക​രി​ക്കു​ന്ന കു​ടും​ബ​ക്ഷേ​മ സ​മി​തി​ക​ൾ പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ഇ​ത്ത​രം കേ​സു​ക​ളി​ൽ അ​റ​സ്റ്റ് ന​ട​ത്താ​വൂ. ഗാ​ർ​ഹി​ക പീ​ഡ​നം ത​ട​യു​ന്ന​തി​നാ​യു​ള്ള നി​യ​മ​ത്തി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി പ്ര​തി​പാ​ദി​ക്കു​ന്ന ഐ​പി​സി 498 എ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ.​കെ. ഗോ​യ​ൽ, യു.​യു. ല​ളി​ത് എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ഇ​ത്ത​രം കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും കോ​ട​തി​ക​ളും സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശ​വും കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചു.

ഭ​ർ​ത്താ​വി​ന്‍റെ​യും ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ​യും പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യോ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യോ സം​ഭ​വി​ച്ചാ​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​യാ​യാ​ണ് ഗാ​ർ​ഹി​ക പീ​ഡ​നം ത​ട​യു​ന്ന നി​യ​മ​ത്തി​ൽ ക്രി​മ​ന​ൽ ന​ട​പ​ടി ച​ട്ടം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, ഈ ​വ്യ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി സ്ത്രീ​ക​ൾ ഗാ​ർ​ഹി​ക പീ​ഡ​നം ആ​രോ​പി​ച്ച് പ​രാ​തി ന​ൽ​കി​യാ​ലു​ട​ൻ അ​റ​സ്റ്റ് ന​ട​ത്തു​ന്ന​താ​ണ് സം​ഭ​വി​ക്കു​ന്ന​തി​ൽ അ​ധി​ക​വും. ഇ​തു മു​ന്നി​ൽ ക​ണ്ട് വ്യാ​ജ​മാ​യി പ​രാ​തി ന​ൽ​കു​ന്ന​തും വ​ള​രെ​യ​ധി​ക​മാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം ദു​രു​പ​യോ​ഗ​ങ്ങ​ൾ ത​ട​യേ​ണ്ട​തു​ണ്ടെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു.

Related posts