വി​വാ​ദ​ചി​ത്രം ഇ​ന്ദു സ​ർ​ക്കാ​ർ വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റു​ക​ളി​ൽ

ന്യൂ​ഡ​ൽ​ഹി: മ​ധു​ർ ഭ​ണ്ഡാ​ർ​ക​രു​ടെ വി​വാ​ദ​ചി​ത്രം ഇ​ന്ദു സ​ർ​ക്കാ​ർ വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റു​ക​ളി​ൽ. ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം സ്റ്റേ ​ചെ​യ്യാ​നാ​കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി വി​ധി​ച്ച​തോ​ടെ​യാ​ണ് സി​നി​മ​യു​ടെ റി​ലീ​സി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.

ഇ​ന്ദി​രാ​ഗാ​ന്ധി​യേ​യും സ​ഞ്ജ​യ് ഗാ​ന്ധി​യേ​യും മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നെ​തി​രേ പ​രാ​തി ഉ​യ​ർ​ന്ന​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ച​രി​ത്രം പു​തു​ത​ല​മു​റ​യ്ക്കു​മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ് ഇ​ന്ദു സ​ർ​ക്കാ​ർ എ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ച പ്ര​കാ​രം 14 ക​ട്ടു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.

നീ​ൽ നി​തി​ൻ മു​കേ​ഷ്, കൃ​തി കു​ൽ​ഹാ​രി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തെ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും സി​നി​മ​യ്ക്കെ​തി​രേ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Related posts