ആടിത്തിമിര്‍ത്ത് അല്ലിയും കൂട്ടുകാരിയും ! മകള്‍ കളിച്ചുല്ലസിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് സുപ്രിയ…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന്‌ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുട്ടികളെല്ലാം വീട്ടില്‍ത്തന്നെയാണ്. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അലംകൃത എന്ന അല്ലിയും വ്യത്യസ്തയല്ല.

കൂട്ടുകാരിയ്ക്കൊപ്പം കളിക്കുന്ന അല്ലിയുടെ വീഡിയോ സുപ്രിയയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാല്യകാല കളികള്‍ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ വീഡിയോ പോസ്റ്റ് ചെയ്തത്.

സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിരാജിന്റെ കമന്റുമുണ്ട്. ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനിലേക്ക് പോയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന സംഘം കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങുകയായിരുന്നു.

ജോര്‍ദാനിലെ ഷൂട്ടിംഗ് ഇതിനോടകം പൂര്‍ത്തിയായെങ്കിലും നാട്ടിലേക്കുള്ള ഇവരുടെ വരവ് നീളുമെന്നു തന്നെയാണ് സൂചന.

”എല്ലാം ദിവസവും എന്റെ മകള്‍ എന്നോട് ലോക്ക്ഡൗണ്‍ കഴിഞ്ഞോയെന്ന് ചോദിക്കും. ദാദ ഇന്ന് വരുമോ? ഇപ്പോള്‍ അല്ലിയും ഞാനും കാത്തിരിക്കുകയാണ് ദാദയുമായി വീണ്ടും ഒന്നിക്കുവാന്‍,” സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നടനും സംവിധായകനുമടക്കം 58 അംഗ സംഘമാണ് ജോര്‍ദാനിലുള്ളത്. നേരത്തെ താരദമ്പതികളുടെ ഒമ്പതാം വിവാഹ വാര്‍ഷികത്തിന് സുപ്രിയയ്ക്ക് ആശംസകളറിയിച്ച് പൃഥ്വിരാജും പോസ്റ്റിട്ടിരുന്നു.

ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആദ്യമായാണ് ഈ ദിനത്തില്‍ അകന്നിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.

Related posts

Leave a Comment