സുപ്രിയയുടെ മനസിന്‍റെ നന്മയ്ക്ക് സമ്മാനമായി വീടൊരുങ്ങുന്നു; വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കുന്നത്‌ ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ്

തി​രു​വ​ല്ല: ജൂ​ലൈ ഏ​ഴി​ന് തി​രു​വ​ല്ല കു​രി​ശു​ക​വ​ല​യി​ല്‍ അ​ന്ധ​നാ​യ വ​യോ​ധി​ക​നെ സ​ഹാ​യി​ക്കു​വാ​ന്‍ കാ​ണി​ച്ച ന​ന്മ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യ സു​പ്രി​യ​യ്ക്ക് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കും.

കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ മ​ന​സി​ല്‍ കാ​രു​ണ്യ​ത്തി​ന്‍റെ വെ​ളി​ച്ചം ന​ല്‍​കി മ​ല​യാ​ളി​ക​ള്‍​ക്ക് അ​ഭി​മാ​ന​മാ​യി മാ​റി​യ സു​പ്രി​യ സു​രേ​ഷി​ന് ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍ ജോ​യ് ഹോം​സ് ഭാ​വ​ന​പ​ദ്ധ​തി​യി​ലൂ​ടെ വീ​ട് നി​ര്‍​മി​ച്ചു ന​ല്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശി​ലാ​സ്ഥാ​പ​ന​ക​ര്‍​മം ന​ട​ത്തി.

തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ജ​യ​കു​മാ​ര്‍ ശി​ലാ​സ്ഥാ​പ​ന​ക​ര്‍മം നി​ര്‍​വ​ഹി​ച്ചു. ആ​ദ്യ ഗ​ഡു​വാ​യ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് പ്ര​മു​ഖ വ്യ​വ​സാ​യി​യും വി​ജ​യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ചെ​യ​ര്‍​മാ​നു​മാ​യ കെ.​പി. വി​ജ​യ​ന്‍ സു​പ്രി​യ​യ്ക്ക് കൈ​മാ​റി.

മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്്് സ​ലിം, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എം.​എ​സ്. മ​നോ​ജ്, സ​തീ​ഷ് വി​ജ​യ​ന്‍, ജോ​യ്ആ​ലു​ക്കാ​സ് മാ​ള്‍ മാ​നേ​ജ​ര്‍ .

ഷെ​ല്‍​ട്ട​ന്‍ വി. ​റാ​ഫേ​ല്‍, ജോ​ളി സി​ല്‍​ക്സ് മാ​നേ​ജ​ര്‍ പി.​എ​ഫ്. ഫ്രാ​ങ്ക്ളി​ന്‍്, ജോ​യ്ആ​ലു​ക്കാ​സ് ജ്വ​ല്ല​റി അ​സി​സ്റ്റ​ന്‍റ്് മാ​നേ​ജ​ര്‍ ടി.​എം. അ​രു​ണ്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment