സ്വ​ത​ന്ത്രമാ​യി ചി​ന്തി​ക്കാ​നും തെ​റ്റെ​ന്ന് തോ​ന്നി​യാ​ല്‍ പ്ര​തി​ക​രി​ക്കാ​നുമു​ള്ള സ്വാ​ത​ന്ത്ര്യം വീ​ട്ടി​ല്‍നി​ന്നു ല​ഭിച്ചു; ആ ദുരനുഭവം തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി

ഞാ​ന്‍ ഡി​ഗ്രി​ക്ക് പ​ഠി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ള ജി​ല്‍ ക​ലോ​ത്സ​വം ന​ട​ന്നുകൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ഒ​രു പ​യ്യ​ന്‍ വ​ന്ന് ചോ​ദി​ച്ച​താ​ണ് എ​ന്നെ പ്ര​കോ​പി​പ്പി​ച്ച​ത്.

ഗു​ല്‍​മോ​ഹ​ര്‍ എ​ന്ന ചി​ത്ര​ത്തി​നുവേ​ണ്ടി നി​ങ്ങ​ള്‍ എ​ത്ര പേ​ര്‍​ക്കു കി​ട​ന്നു​കൊ​ടു​ത്തു എ​ന്നാ​യി​രു​ന്നു ചോ​ദ്യം. അ​പ്പോ​ഴാ​ണ് ഞാ​ന്‍ പ്ര​തി​ക​രി​ച്ച​ത്. ചോ​ദ്യം കേ​ട്ട ഉ​ട​ന്‍ ത​ന്നെ ഞാ​ന്‍ ത​ല്ലി. ശേ​ഷ​മാ​ണ് മ​റു​പ​ടി കൊ​ടു​ത്ത​ത്.

അ​പ്പോ​ഴേ​ക്കും അ​വി​ടെ​യു​ള്ള മ​റ്റ് ചെ​ക്ക​ന്മാ​രൊ​ക്കെ കൂ​ടി. സു​ര​ഭി​യോ​ട് എ​ന്തോ അ​വ​ന്‍ മോ​ശ​മാ​യി പ​റ​ഞ്ഞു എ​ന്ന് പ​റ​ഞ്ഞു. പി​ന്നെ കൂ​ട്ടത്ത​ല്ലാ​യി​രു​ന്നു.

ഒ​രി​ക്ക​ലും ഒ​രു പെ​ണ്‍​കു​ട്ടി​യോ​ട് അ​ങ്ങ​നെ സം​സാ​രി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന തി​രി​ച്ച​റി​വ് ത​ന്നെ​യാ​യി​രു​ന്നു അ​ടി കൊ​ടു​ത്ത് പ്ര​തി​ക​രി​ക്കാ​നു​ള്ള ധൈ​ര്യം ന​ല്‍​കി​യ​ത്.

സ്വ​ത​ന്ത്രമാ​യി ചി​ന്തി​ക്കാ​നും തെ​റ്റെ​ന്ന് തോ​ന്നി​യാ​ല്‍ പ്ര​തി​ക​രി​ക്കാ​നുമു​ള്ള സ്വാ​ത​ന്ത്ര്യം വീ​ട്ടി​ല്‍നി​ന്നു ല​ഭി​ച്ചി​രു​ന്നു. ഇ​തു​പോ​ലെ ബ​സി​ലെ മ​ണി മു​റി​ച്ച് ക​ള​ഞ്ഞ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

പ​ണ്ട് സാ​ധ​ന​ങ്ങ​ളൊ​ക്കെ വാ​ങ്ങി ബ​സി​ല്‍ വ​രു​മ്പോ​ള്‍ എ​ന്‍റെ കൈ​യി​ല്‍ മൂ​ര്‍​ച്ച കൂ​ട്ടാ​നാ​യി വീ​ട്ടി​ല്‍നി​ന്ന് ത​ന്ന​യ​ച്ച ക​ത്തി​യും ഉ​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് ഇ​റ​ങ്ങേ​ണ്ട സ്റ്റോ​പ്പി​ല്‍ ബ​സ് നി​ര്‍​ത്തി​യി​ല്ല.

കു​റ​ച്ച് മു​ന്നോ​ട്ട് നീക്കിയാ​ണ് നി​ര്‍​ത്തി​യ​ത്. അ​വി​ടെ ബ​സ് നി​ര്‍​ത്താ​റു​ള്ള​താ​ണ്. പ​ക്ഷെ എ​നി​ക്ക് നി​ര്‍​ത്തിത്തന്നി​ല്ല. അ​തു​ക​ണ്ട് രോ​ഷം വ​ന്നു.

പ​റ​ഞ്ഞി​ട​ത്ത് നി​ര്‍​ത്താ​ന്‍ പ​റ്റി​യി​ല്ലെ​ങ്കി​ല്‍ ഇ​തി​ന്‍റെ ആ​വ​ശ്യം ഇ​ല്ല​ല്ലോ എ​ന്നുപ​റ​ഞ്ഞ് ബ​സി​ലെ മ​ണി​യ​ടി​ക്കു​ന്ന ക​യ​ര്‍ ഞാ​ന്‍ മു​റി​ച്ച് ക​ള​ഞ്ഞി​രു​ന്നു. -സു​ര​ഭി ല​ക്ഷ്മി

Related posts

Leave a Comment