വിധിയ്ക്കു പോലും തോല്‍പ്പിക്കാനാവില്ല ഈ മനോവീര്യത്തെ ! ഒരു കാല് മുറിച്ചു മാറ്റിയിട്ടും ഒറ്റക്കാലില്‍ നൃത്തം ചെയ്ത് ലോകത്തെ ഞെട്ടിച്ച് മുന്‍ മിസ് കൊളംബിയ; വീഡിയോ വൈറലാകുന്നു…

നിസ്സാര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ പോലും തളര്‍ന്നു പോവുന്നവര്‍ക്ക് ഒരു പ്രചോദനമാണ് 32കാരിയായ ഡാനിയേല അല്‍വാറെസ്. മുന്‍ മിസ് കൊളംബിയയാണ് ഇവര്‍. 2011ലാണ് ഇവര്‍ മിസ് കൊളംബിയ പട്ടം നേടുന്നത്.

എന്നാല്‍ വിധി ഡാനിയേലയ്ക്കായി കരുതി വച്ചത് ഒരു ദുരന്തമായിരുന്നു. ചെറിയൊരു ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവിനെത്തുടര്‍ന്ന് തന്റെ ഇടതു കാല്‍ എന്നന്നേക്കുമായി ഡാനിയേലയ്ക്കു നഷ്ടമായി.

എന്നാല്‍ ഈ നഷ്ടത്തില്‍ തളര്‍ന്നിരിക്കാന്‍ ഡാനിയേല തയ്യാറായില്ല. മനസ്സുറപ്പോടെ ജീവിതത്തെ മുമ്പോട്ടു കൊണ്ടു പോകാനാണ് ഡാനിയേലയുടെ തീരുമാനം. മൂന്നാഴ്ച മുമ്പാണ് ഡാനിയേലയുടെ കാല്‍ മുറിച്ചു മാറ്റിയത്.

എന്നാല്‍ തന്റെ പങ്കാളിയോടൊപ്പം ഒറ്റക്കാലില്‍ നൃത്തം ചെയ്ത് ആരാധകരെ ഞെട്ടിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തുകയാണ് ഡാനിയേല ചെയ്തത്.

ഒരു കാല് നഷ്ടമായത് തന്റെ ജീവിതത്തില്‍ ഏതെങ്കിലും വിധത്തില്‍ തടസമാകാന്‍ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ഡാനിയേല.

‘എന്റെ പ്രിയപ്പെട്ട ആള്‍ക്കൊപ്പം ജീവിതം ആഘോഷിക്കുകയാണ്.. പ്രയാസങ്ങളെ വകവയ്ക്കരുത്.. എപ്പോഴും ഊര്‍ജസ്വലരായിരിക്കണം’ – എന്നു കുറിച്ചു കൊണ്ടാണ് പങ്കാളി റിക്കി അല്‍വറെസിനൊപ്പം നൃത്തം വയ്ക്കുന്ന വീഡിയോ ഡാനിയേല പങ്കു വച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.

Related posts

Leave a Comment