എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹം ഒ​രി​ക്ക​ൽ കൂ​ടി അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സന്തോഷം! ക്വാ​റ​ന്‍റൈ​ൻ കാ​ലം അ​വ​സാ​നി​ച്ച വി​വ​രം ​ങ്കു​വ​ച്ച് ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്

ത​ന്‍റെ ക്വാ​റ​ന്‍റൈ​ൻ കാ​ലം അ​വ​സാ​നി​ച്ച വി​വ​രം ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച് ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്. വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ൽ ഒ​രു റി​മാ​ൻ​ഡ് പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ചി​ല പോ​ലീ​സു​കാ​ർ​ക്ക് ക്വാ​റ​ന്‍റൈ​നി​ൽ പോ​കേ​ണ്ടി​വ​ന്നു. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കൃ​ഷി ഇ​റ​ക്ക​ൽ ച​ട​ങ്ങി​ൽ വെ​ഞ്ഞാ​റ​മൂ​ട് സി.​ഐ​യ്ക്കൊ​പ്പം പ​ങ്കെ​ടു​ത്ത കാ​ര​ണ​ത്താ​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടി​നും സെ​ക്ക​ൻ​ഡ​റി കോ​ൺ​ടാ​ക്റ്റ് ലി​സ്റ്റി​ൽ​പ്പെ​ട്ട് ഹോം ​ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് പോ​കേ​ണ്ടി വ​ന്നു.

വെ​ഞ്ഞാ​റ​മൂ​ട് സി​ഐ​യു​ടെ റി​സ​ൾ​ട്ട് നെ​ഗ​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ​തി​നാ​ൽ സി​ഐ​യും സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടും നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നു മോ​ചി​ത​രാ​യെ​ങ്കി​ലും തു​ട​ർ​ന്നും ഏ​ഴ് ദി​വ​സം കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ആ ​നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ജൂ​ൺ അഞ്ചിന് ​അ​വ​സാ​നി​ച്ച വാ​ർ​ത്ത​യാ​ണ് സു​രാ​ജ് ഫേ​സ്ബു​ക്കി​ൽ പ​ങ്കുവ​ച്ച​ത്.

ക്വാ​റ​ന്‍റൈ​ൻ ആ​യ വാ​ർ​ത്ത​യ​റി​ഞ്ഞ് നാ​ട്ടി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്ത് നി​ന്നും സ്നേ​ഹ​വും സൗ​ഹൃ​ദ​വും ക​രു​ത​ലും പ​ങ്കു​വ​ച്ച​വ​ർ നി​ര​വ​ധി​യാ​ണെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹം ഒ​രി​ക്ക​ൽ കൂ​ടി അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്നും സു​രാ​ജ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts

Leave a Comment