ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന​ത് സം​സ്ഥാ​ന ഭ​ര​ണം പി​ടി​ക്കാ​ൻ ത​ന്നെ​! ക്രൈസ്തവ വോ​ട്ടു​ക​ൾ ടേ​ണിം​ഗ് പോ​യി​ന്‍റ്: കെ.​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ക്രൈസ്തവ വോ​ട്ടു​ക​ൾ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്നും അ​താ​ണ് ഇ​ത്ത​വ​ണ ടേ​ണിം​ഗ് പോ​യി​ന്‍റ് ആ​വു​ക​യെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന​ത് സം​സ്ഥാ​ന ഭ​ര​ണം പി​ടി​ക്കാ​ൻ ത​ന്നെ​യാ​ണെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ശോ​ഭ സു​രേ​ന്ദ്ര​നെ ഗ്രൂ​പ്പ് നോ​ക്കി ഒ​തു​ക്കി​യി​ട്ടി​ല്ല. ഉ​ട​ൻ​ത​ന്നെ ശോ​ഭ സു​രേ​ന്ദ്ര​ൻ സ​ജീ​വ​മാ​കു​മെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം മോ​ശം പ​ദ​വി അ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വീ​ണ്ടും ഇ​ട​തു ഭ​ര​ണം ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം തെ​റ്റാ​ണ്. കോ​ൺ​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​ൻ ഇ​ട​തു ഭ​ര​ണം തു​ട​ര​ണ​മെ​ന്ന് ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

കോ​ൺ​ഗ്ര​സ് മു​ക്ത കേ​ര​ളം ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്നി​ല്ല. അ​ത് ലീ​ഗ് ത​ന്നെ ചെ​യ്യു​ന്നു​ണ്ട്. ഇ​രു​മു​ന്ന​ണി​ക​ളും ബി​ജെ​പി​ക്ക് എ​തി​രാ​ളി​ക​ളാ​ണ്. താ​ൻ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്കുമെന്നും കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment