തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്; ജയിലിൽ കിടന്നപ്പോഴും ആവിശ്വാസികൾ ആചാരലംഘനം നടത്തുമോയെന്ന ആശങ്കയായിരുന്നുവെന്ന് കെ സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ സ​ർ​ക്കാ​രും പോ​ലീ​സും ചു​മ​ത്തി​യ​ത് ക​ള്ള​ക്കേ​സാ​ണെ​ന്ന് ജ​യി​ൽ മോ​ചി​ത​നാ​യ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ. ജ​യി​ലി​ൽ കി​ട​ക്കേ​ണ്ട കു​റ്റ​ങ്ങ​ളൊ​ന്നും താ​ൻ ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കി​രാ​ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് പോ​ലീ​സും സ​ർ​ക്കാ​രും ത​ന്നോ​ട് ചെ​യ്ത​ത്. മാ​നു​ഷി​ക പ​രി​ഗ​ണ​ന പോ​ലും ന​ൽ​കി​യി​ല്ല. ജ​യി​ലി​ൽ ആ​യി​രു​ന്ന​പ്പോ​ഴും മ​ന​സ്സി​ൽ അ​യ്യ​പ്പ​നി​ലു​ള്ള വി​ശ്വാ​സം മാ​ത്ര​മാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ൽ അ​വി​ശ്വാ​സി​ക​ൾ ആ​ചാ​ര​ലം​ഘ​നം ന​ട​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ആ​ചാ​ര ലം​ഘ​നം ന​ട​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സു​പ്രീം​കോ​ട​തി വി​ധി മ​റ​യാ​ക്കി ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര​ലം​ഘ​നം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related posts